ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍, ഒരേക്കറോളം കൃഷി നശിച്ചു, ആളപായമില്ല

ഇടുക്കി. ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ ഉരുൾപ്പൊട്ടൽ. ഒരേക്കറോളം കൃഷി നശിച്ചു. പുലര്‍ച്ചെയായിരുന്നു സംഭവം. ആള്‍താമസമില്ലാത്ത സ്ഥലത്തായിരുന്നു ഉരുള്‍പൊട്ടലുണ്ടായതിനാൽ വൻ അപകടം ഒഴിവായി.

കല്ലും മണ്ണും ചെളിയും ആള്‍താമസമുള്ള സ്ഥലത്തേക്ക് ഒഴുകിയെത്തിയതോടെയാണ് ഉരുള്‍പൊട്ടലുണ്ടായ വിവരം നാട്ടുകാർ അറിയുന്നത്. പ്രദേശത്ത് ഇന്നലെ ശക്തമായ മഴയുണ്ടായിരുന്നു. ഇന്നും കനത്ത മഴയുണ്ടായാല്‍ മണ്ണിടിച്ചില്‍ സാധ്യതയേറെയാണെന്നും നാട്ടുകാര്‍ പറയുന്നു.