ചിത്ര പറഞ്ഞാൽ കുത്തിത്തിരുപ്പ്, രാം ഭജൻ ആലപിക്കുന്ന മുസ്ലിം പെൺകുട്ടിയെ കണ്ടില്ലേ ജിഹാദികളെ

റാം ഭജൻ ആലപിക്കുന്ന മുസ്ലിം വിദ്യാർത്ഥിനിയെ രാജ്യത്തെ സഖാക്കന്മാർ അപമാനിയ്ക്കുമോ .അങ്ങനെയാണെങ്കിൽ ഈ പെൺകുട്ടിയെയും നിങ്ങൾ അപമാനിയ്ക്കണം ഭാരതീയർ ആദരവോടെ കാത്തിരിക്കുന്ന അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്‌ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. രാജ്യം മുഴുവൻ ഭക്തിയുടെ പരകോടിയിലാണ്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് സഫലമാകുന്ന പുണ്യ മുഹൂർത്തത്തെ വരവേൽക്കാൻ അയോദ്ധ്യ അണിഞ്ഞൊരുങ്ങുമ്പോൾ എല്ലാം ഭക്തിമയം. ശ്രീരാമ ഭ​ഗവാനെ സ്തുതിച്ചു കൊണ്ടുള്ള ഭജനകളും ​ഗാനങ്ങളും സമൂഹമാദ്ധ്യമങ്ങളിലും നിറയുകയാണ്.

ശ്രീരാമ ഭ​ഗവാനെ സ്തുതിച്ചുകൊണ്ട് ഉത്തർപ്രദേശിൽ നിന്നുള്ള ഒരു വിദ്യാർത്ഥിനി ആലപിച്ച ഭജനയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഉത്തർപ്രദേശിലെ ലഖിംപൂർ ജില്ലയിൽ നിന്നുള്ള ഒരു മുസ്ലീം വിദ്യാർത്ഥിനി ആലപിച്ച ​ഗാനം വൈറലായി. എമാൻ അൻസാരി എന്ന പെൺകുട്ടിയാണ് ‘രാം ആയേംഗേ’ എന്ന ഭജന ഭക്തിയോടെ ആലപിച്ചിരിക്കുന്നത്.ഭ​ഗവാനെ സ്തുതിച്ചു കൊണ്ടുള്ള ഭജനകൾ സമൂഹമാദ്ധ്യമങ്ങളിൾ പങ്കുവെയ്‌ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള ​ഗായകർ അവർ ആലപിച്ച ​ഗാനങ്ങൾ പങ്കുവെച്ചു.

കർസേവകർ 1992ലാണ് ബാബ്‌രി മസ്ജിദ് പൊളിച്ചത്. ശ്രീരാമന്റെ ജന്മസ്ഥലത്താണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും മുഗൾ രാജാവായ ബാബർ ക്ഷേത്രം പൊളിച്ചാണ് പള്ളി നിർമിച്ചതെന്നും ആരോപിച്ചാണ് പള്ളി പൊളിച്ചത്. സംഭവം രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചു. 2019 നവംബർ ഒമ്പതിനാണ് പതിറ്റാണ്ടുകൾ നീണ്ട അയോധ്യ-ബാബ്‌രി മസ്ജിദ് ഭൂമി തർക്കത്തിൽ സുപ്രീം കോടതി വിധി പറഞ്ഞത്. പള്ളി പൊളിച്ചുനീക്കിയ സ്ഥലത്തേക്ക് ക്ഷേത്രം നിർമിക്കാമെന്നും മുസ്ലീങ്ങൾക്ക് പള്ളി നിർമിക്കാനായി അയോധ്യയിൽ അഞ്ച് ഏക്കർ സംസ്ഥാന സർക്കാർ നൽകണമെന്നുമായിരുന്നു വിധി. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് വിവിധ വ്യക്തികളും സംഘടനകളും ഹർജി സമർപ്പിച്ചെങ്കിലും സുപ്രീംകോടതി തള്ളി. അയോധ്യയിൽ രാമക്ഷേത്രനിർമ്മാണത്തിനായുള്ള ട്രസ്റ്റ് രൂപീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

അയോദ്ധ്യവിധി ഏറെ ഭീതിയോടെയാണ് രാജ്യം കാത്തിരുന്നത്. അയോദ്ധ്യയുടെ പേരിൽ ഒരപാട് ചോരപ്പുഴ ഒഴുകിയ മണ്ണാണ്. അതേഭയമാണ് അയോദ്ധ്യ വിധി വരുമ്പോഴും ഏവരിലും ഉണ്ടായിരുന്നത്. എന്നാൽ ‘അയോധ്യാകേസിൽ സുപ്രീംകോടതി ഉത്തരവു വന്നശേഷം സമാധാനവും സാഹോദര്യവും പുലർത്തുന്നതിൽ രാജ്യം പക്വതയെ കാണിച്ചു. വാകാരികമായല്ല മാനുഷികമായി തന്നെയാണ് ജനം വിധി ഏറ്റെടുത്തത്. ജനാധിപത്യപ്രക്രിയയിൽ ജനങ്ങൾ പ്രശംസനീയമായ വിശ്വാസം പ്രകടിപ്പിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് നമ്മളെല്ലാവരും എന്ന ചിന്തയാണ് പ്രകടിപ്പിക്കപ്പെട്ടത്. അതാണ് ഇന്ത്യയുടെ സവിശേഷതയും. അയോദ്ധ്യ രാജ്യത്തിന്റെ മതസാഹോദര്യത്തിന്റെ മണ്ണായി അറിയപ്പെണം. രാജ്യം മതത്തിന്റെ പേരിൽ തമ്മിൽ തല്ലുമ്പോൾ അയോദ്ധ്യയിൽ രാമക്ഷേത്രവും അതിന് പുറത്ത് മസ്ജിദും ഉയരുമ്പോൾ രാജ്യത്തിന്റെ മുഖമുദ്രയായ മതേതരത്വം കെട്ടുറപ്പുള്ളത് തന്നെയെന്ന് തെളിയിക്കും.

അയോധ്യയിൽ ചരിത്രകാരൻ ബി.ബി. ലാലിന്റെ നേതൃത്വത്തിൽ ഖനനം ചെയ്തപ്പോൾ കിട്ടിയ 12 തൂണുകൾ ക്ഷേത്രത്തിൻറേതായിരുന്നുവെന്നും കെ.കെ. മുഹമ്മദ് പറഞ്ഞു. “റൊമീലാ ഥാപ്പർ പോലുള്ള കമ്മ്യൂണിസ്റ്റ് പക്ഷത്തുള്ള ചരിത്രവിദഗ്ധർ ഹിന്ദു ക്ഷേത്രത്തിന് എതിരായ നിലപാടെടുത്ത് എഴുതിക്കൊണ്ടിരുന്നു. എന്നാൽ തൂണുകൾ മാത്രമല്ല, ബാബറി മസ്ജിദ് ക്ഷേത്രമായിരുന്നു എന്ന് തെളിയിക്കുന്ന ധാരാളം തെളിവുകൾ വേറെയുമുണ്ടെന്ന് അവകാശപ്പെട്ട് ബി.ബി.ലാൽ രംഗത്ത് വന്നു”. കെ.കെ. മുഹമ്മദ് പറയുന്നു.

തർക്കം മൂത്തപ്പോൾ ഇനിയൊരു വിശദമായ ഖനനം കൂടി നടത്തിക്കൂടേ എന്ന് ശിലാലേഖവിദഗ്ധനായ ഐ. മഹാദേവനെപ്പോലെയുള്ളവർ നിർദേശിച്ചു. “2003ൽ വീണ്ടും ഖനനം ചെയ്തപ്പോൾ നേരത്തെ കിട്ടിയ 12 തൂണുകൾക്ക് പുറമെ മറ്റൊരു 50 തൂണുകൾ കിട്ടി. അതിനർത്ഥം ഇത് ഒരു മഹാക്ഷേത്രമായിരുന്നു എന്നാണ്.അതുപോലെ മകരപ്രണാളിയും അവിടെ നിന്നും കിട്ടി. മുതലയുടെ മുഖമുള്ള പ്രണാളി അവിടെ നിന്നും കിട്ടി. 263 ബിംബങ്ങളും ഇവിടെ നിന്നും കിട്ടി. ഒരു മുസ്ലിം പള്ളിയാണെങ്കിൽ ബിംബങ്ങൾ കിട്ടില്ല, കാരണം മുസ്ലിങ്ങൾ ബിംബാരാധനയ്‌ക്കെതിരാണ്. ക്ഷേത്രത്തിൽ എപ്പോഴും അവൾക എന്ന ഏറ്റവും മുകളിലുള്ള ഒരു കല്ലുണ്ടായിരിക്കും.ഒരു നെല്ലിക്കയുടെ രൂപമാണ് അതി. ആ കല്ല് ബാബറി മസ്ജിദിന്റെ അടിയിൽ നിന്നും കിട്ടുകയും ചെയ്തു. ഒന്നുകിൽ നേരത്തെ പൊളിഞ്ഞു കിടന്നിരുന്ന ക്ഷേത്രമായിരിക്കാം, അതല്ലെങ്കിൽ ബാബർ തകർത്തതായിരിക്കാം.