കൊട്ടിയൂരിൽ നിയമ വിരുദ്ധ ഖനനം, പിന്നിൽ മലപ്പുറത്ത് നിന്നെത്തിയ ബിനാമി ഭൂമാഫിയകൾ

വയനാടൻ മലനിരകൾക്ക് താഴ്വാരമായ കൊട്ടിയൂർ ചുങ്കക്കുന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയകൾ വൻ തോതിൽ ഖനനം നടത്തുന്നു. കുന്ന് ഇടിച്ചും താഴ്വാരം നികത്തിയും 4 ഏക്കറോളം സ്ഥലത്ത് ഭൂമിയിൽ വൻ ആഘാതം ഉണ്ടാക്കുകയാണ്‌. കണ്ണൂർ വയനാട് ജില്ലയുടെ അതിർത്തിയായ കൊട്ടിയൂരിലെ ഖനനത്തിനു പിന്നിൽ മലപ്പുറം കേന്ദ്രീകരിച്ചുള്ള ഇസ്ളാമിക ഗ്രൂപ്പ് എന്നാണ്‌ ആരോപണം. കൊട്ടിയൂരിൽ മലപ്പുറത്തേ ബിനാമികൾ എത്തി ഭൂമി ഏറ്റെടുക്കുകയും തുടർന്ന് ഭൂമി കൈവശം വയ്ച്ച ഇസ്ളാമിക വിശ്വാസി മലപ്പുറത്ത് നടന്ന ഒരു സംഘട്ടനത്തിൽ കൊലപ്പെടുകയുമായിരുന്നു. തുടർന്ന് ഇപ്പോൾ കൊലപ്പെട്ട ആളുടെ ബിനാമികൾ എത്തിയാണ്‌ ഇപ്പോൾ കൊട്ടിയൂരിലെ ഈ പ്രദേശത്തേ ഭീതിയിലാക്കി ഖനനം നടത്തുന്നത്.

ഇവിടെ പതിറ്റാണ്ടുകളായി ജീവിക്കുന്ന ആളുകളുടെ സമാധാന ജീവിതം തകരുകയാണ്‌. മണ്ണ്‌ ഇട്ട് ഒരു പ്രദേശമാകെ നിരത്തി ഇവിടെ ഹൗസിങ്ങ് കോളനി ആക്കാനുള്ള വൻ നീക്കമാണ്‌ നടക്കുന്നത്. കേരളത്തിൽ ഏറ്റവും അധികം ഉരുൾപൊട്ടൽ ഉണ്ടാകുന്ന പ്രദേശമാണ്‌ കൊട്ടിയൂർ.ഒരു വർഷത്തിലേ കാലവർഷത്തിൽ മാത്രം 10ലധികം ഉരുൾ പൊട്ടിയ സാഹചര്യം വരെ ഇവിടെ ഉണ്ട്. ഗ്രാമത്തിനും ജില്ലക്കും പുറത്ത് നിന്നുള്ള ഭൂ മാഫിയ പ്രവർത്തനത്തിനു പിന്നിൽ വലിയ ഗുഢാലോചനയാണുള്ളത് എന്നും പരിസരവാസികൾ ചൂണ്ടുക്കാട്ടുന്നു