പാർവതി പ്രകാശ് ഇല്ലാതെ ഞാൻ പൂർണ്ണമാകില്ല, സാന്ത്വനത്തിലേക്ക് വിളിച്ചതിന് നന്ദി പറഞ്ഞ് അഞ്ജലി

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് ഗോപിക. സാന്ത്വനം എന്ന പരമ്പരയിൽ അഞ്ജലി എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയാണ് നടി. ബാലേട്ടനിൽ ബാലതാരമായി എത്തിയാണ് ഗോപിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിൽ നടിയുടെ സഹോദരി കീർത്തനയും അഭിനയിച്ചിരുന്നു. നടി ആധ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത് ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്.

ഷാജി കൈലാസിന്റെ ‘ശിവം’ എന്ന സിനിമയിലൂടെയാണ് ഗോപികയുടെ അഭിനയ അരങ്ങേറ്റം. സ്‌കൂൾ കലോത്സവത്തിനു നാടകം, തിരുവാതിര, ഒപ്പന, ഗ്രൂപ്പ് ഡാൻസ് ഒക്കെയായി ഏറെ സജീവമായിരുന്നു നടി. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശികളാണ് ഗോപികയും കീർത്തനയും. ആയുർവേദ ഡോക്ടർ കൂടിയാണ് ഗോപിക. കീർത്തന എഞ്ചിനീയറിംഗ് പഠിക്കുകയാണ്. സീരിയൽ രംഗത്ത് ഇരുവരും സജീവമാണ്.

സാന്ത്വനം പരമ്പരം വളരെ സുഖമമായി മുന്നോട്ടുപോവുകയാണ്. പരമ്പര ഒരു വർഷം പിന്നിട്ടപ്പോൾ‌ ​ഗോപിക പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അഭിനയം എൻറെ തൊഴിലല്ല. പക്ഷേ അത് എനിക്ക് വാക്കുകളാൽ പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷം ആണ് തരുന്നതെന്നാണ് ​ഗോപിക കുറി്പപിലൂടെ പറയുന്നത്

കുറിപ്പിന്റെ പൂർണ്ണരൂപം, “സാന്ത്വനം എന്ന പരമ്പര ആരംഭിച്ചിട്ട് ഒരു വർഷം. പരമ്പരയിലെ ആദ്യദിനം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. ഇത്രയും മനോഹരമായ ഒരു പ്ലാറ്റ്ഫോം തന്നതിന് ഏഷ്യാനെറ്റിന് ഞാൻ നന്ദി പറയുന്നു. രഞ്ജിത്ത് സാർ, ആദിത്യൻ സാർ, ചിപ്പി ചേച്ചി, സജി സൂര്യ മുതൽ എനിക്ക് അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം തന്ന എല്ലാവർക്കും ഞാൻ നന്ദി പറയുകയാണ്. ആദ്യത്തെ സാറിനെയും തിരക്കഥയെഴുതുന്ന ജോയ് പള്ളാശേരി സാറിനെയും ക്യാമറാമാൻ അലക്സ് ജോസിനെയും പ്രത്യേകം നന്ദി അറിയിക്കുന്നു. ഈ പരമ്പരയുടെ മനോഹരമായ റിസൾട്ട് വേണ്ടി ശരിക്കും പരിശ്രമിക്കുന്ന എല്ലാ അംഗങ്ങൾക്കും ഞാൻ നന്ദി പറയുന്നു. ഡബ്ബിങ് ആർട്ടിസ്റ്റുകളും പ്രധാനപ്പെട്ടവർ ആണ്. എനിക്കുവേണ്ടി പരമ്പരയിൽ ഡബ്ബ് ചെയ്യുന്നത് പാർവതി പ്രകാശ് ആണ്. അവർ ഇല്ലാതെ ഞങ്ങളാരും പൂർണമാകുന്നില്ല.

അഭിനയം എൻറെ പ്രൊഫഷൻ അല്ല. പക്ഷേ അത് എനിക്ക് വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ സാധിക്കാൻ കഴിയാത്ത വിധം സന്തോഷമാണ് നൽകുന്നത്. ശാരീരികമോ മാനസികമോ ആയി എത്ര മോശം ദിവസം ആണെങ്കിലും ഒരു ദിവസം ഷൂട്ടിംഗ് എന്നത് എനിക്ക് ഏറെ സന്തോഷവും സംതൃപ്തിയും നൽകുന്നു. കൂടാതെ എന്നെ ഏറെ പിന്തുണയ്ക്കുന്ന സഹോദരങ്ങളോടും ഞാൻ നന്ദി പറയുകയാണ്. നിങ്ങളുടെ ഒപ്പം സ്ക്രീൻ സ്പേസ് പങ്കിടാൻ കഴിഞ്ഞതിൽ ഞാൻ അനുഗ്രഹീത ആണ്” – ഗോപിക അനിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.