ആലുവയില്‍ ബ്ലേഡ് പലിശക്കാര്‍ വൃദ്ധയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി

കൊച്ചി. ബ്ലേഡ് പലിശക്കാര്‍ വൃദ്ധയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. ആലുവ ദേശത്താണ് സംഭവം. മകന്‍ ഒരു ലക്ഷം രൂപ ബ്ലേഡ് പലിശക്കാരില്‍ നിന്നും കടം വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് 50000 രൂപ തിരിച്ചടച്ചു. കാസീം എന്ന ബ്ലേഡ് പലിശക്കാരനും സംഘവുമാണ് ശ്രീദേവി എന്ന വൃദ്ധയുടെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയത്. ശ്രീദേവിയുടെ മകന്‍ കാസീമിന് കാര്‍ വാടകയ്ക്ക് കൊടുത്ത ശേഷം പണം വാങ്ങിയിരുന്നു.

അതിലെ ബാലന്‍സ് പണം തിരികെ നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഘം മദ്യപിച്ച് വീട്ടില്‍ എത്തി ബഹളം ഉണ്ടാക്കിയത്. ഇവര്‍ വീട്ടില്‍ കയറി ബഹളം ഉണ്ടാക്കിയതോടെ നാട്ടുകാര്‍ സംഭവത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് സംഭവ സ്ഥലത്ത് പോലീസ് എത്തി പരാതി ഉണ്ടെങ്കില്‍ നല്‍കുവാന്‍ ആവശ്യപ്പെട്ടതായിട്ടാണ് വിവരം. പ്രായമായവര്‍ താമസിക്കുന്ന സ്ഥലത്ത് വന്ന് ഭീഷണിപ്പെടുത്താന്‍ പറ്റില്ലെന്ന് നാട്ടുകാര്‍ പറയുന്നു.