വിദ്യാർത്ഥികൾക്കായി സുപ്രധാന ചുവടുവെപ്പ്, പ്രാദേശിക ഭാഷകളിൽ നിഘണ്ടു പുറത്തിറക്കി ഉത്തർപ്രദേശ് സർക്കാർ

ലക്‌നൗ. ഭാഷാപരമായ അതിർ വരമ്പുകൾ ഭേദിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. നിർദ്ദിഷ്ട പ്രാദേശിക ഭാഷകളിലായി നിഘണ്ടു പുറത്തിറക്കി സർക്കാർ. 76,000 വാക്കുകൾ ഉൾക്കൊള്ളിച്ചുകൊണ്ട്, നാല് വാല്യങ്ങളിലായാണ് സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതിന് പിന്നിൽ. പ്രാദേശിക ഭാഷകൾക്ക് കൂടുതൽ പ്രചാരം നൽകാനും കുട്ടികൾക്ക് കൂടുതൽ അടുത്തറിയുന്നതിനും അവസരമൊരുക്കുകയാണ് സർക്കാരിന്റൈ ലക്ഷ്യം.

സംസ്ഥാനത്തുടനീളമുള്ള പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള അദ്ധ്യാപകർക്ക് ഇവ ഉടൻ തന്നെ വിതരണം ചെയ്യും. ഘട്ടം ഘട്ടമായി ഇത് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും. പുതിയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായാണ് നിഘണ്ടു അച്ചടിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഹിന്ദിയിലും ഇംഗ്ലീഷിലും ക്ലാസുകളെടുക്കുന്നതിലുപരി കുട്ടികളെ സഹായിക്കാൻ പ്രാദേശിക ഭാഷകൾക്ക് കഴിയും. ഭാഷപരമായ അതിർവരമ്പുകളെ ഭേദിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കാൻ ഈ ഭാഷ നിഘണ്ടുവിനാകുമെന്ന് സംസ്ഥാന വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി നവൽ കിഷോർ പറഞ്ഞു. കുട്ടികൾ സംസാരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഭാഷയിൽ അദ്ധ്യാപകർ വിഷയങ്ങൾ വിശദീകരിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് വിഷയങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.