മഞ്ജു വാര്യർക്കിന്ന് ജന്മദിനം, ആശംസകളുമായി സോഷ്യൽ ലോകം

മലയാളത്തിന്റെ സൂപ്പർ ലേഡി മഞ്ജു വാര്യരുടെ ജന്മ ദിനമാണ് ഇന്ന്. സുഹൃത്തുക്കളും സഹ വർത്തകരും ആരാധകരും തങ്ങളുടെ പ്രിയപ്പെട്ട നടിയ്ക്ക് ആശംസകൾ അറിയിച്ചെത്തിയിരിക്കുകയാണ്.

എന്നാൽ പിറന്നാൾ ആഘോഷിക്കുന്നവർ ഒരു സത്യം അറിയണം, വിക്കി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിങ്ങൾ മഞ്ജുവിന്റെ ജന്മദിനം ആഘോഷിക്കുന്നത് എങ്കിൽ, ആ വിവരം പൂർണമായും സത്യമല്ല. സെപ്റ്റംബർ പത്തിന് തന്നെയാണ് നടിയുടെ ജന്മദിനം. എന്നാൽ വർഷമോ വയസ്സോ ശരിയല്ല. ഒരു അഭിമുഖത്തിൽ മഞ്ജു തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.

ജനിച്ച മാസം സെപ്റ്റംബർ ആണ്. എന്നാൽ വിക്കിപീഡിയയിൽ പറയുന്ന പ്രായം തെറ്റാണ് എന്ന് വെളിപ്പെടുത്തിയ മഞ്ജു ആ അഭിമുഖത്തിൽ തന്റെ യഥാർത്ഥ പ്രായം വെളിപ്പെടുത്താൻ തയ്യാറായില്ല. ചെറുപ്പമായിരിയ്ക്കുന്നു, യുവത്വം തോന്നുന്നു എന്നൊക്കെ എന്നെ കുറിച്ച് പറയുന്നത് ഒരിക്കലും എന്നെ സന്തോഷിപ്പിയ്ക്കുന്ന കാര്യമല്ല എന്നും മഞ്ജു പറഞ്ഞിരുന്നു. പ്രായമാകുന്നത് സ്വാഭാവികമാണ്. അതിലൊന്നും ഒരു കാര്യവും ഇല്ല. എപ്പോൾ ആണെങ്കിലും, ഏത് പ്രായത്തിൽ ആണെങ്കിലും നിങ്ങൾ സന്തോഷത്തോടെ ഇരിയ്ക്കുകയാണോ എന്നതാണ് കാര്യം എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്.