ഈ ​ഗ്രാമത്തിലേക്ക് ഒറ്റ കെഎസ്ആർടിസി ബസ്, കൈകാണിച്ചാൽ നിർത്തില്ല

കണ്ണൂര്‍ ജില്ലയിലെ കയ്യൂര്‍ എന്ന സ്ഥലത്ത് കെഎസ്ആര്‍ടിസി ബസ് യാത്രക്കാരെ കയറ്റാതെ പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പയ്യന്നൂര്‍, ആലന്തട്ട, കയ്യൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസാണ് ബസ് സ്റ്റോപ്പില്‍ നിന്നും യാത്രക്കാരെ കയറ്റാതെ പോയത്. കയ്യൂര്‍ എന്നത് ഒരു ഗ്രാമ പ്രദേശമാണ്.

ഈ ഗ്രാമത്തിലേക്ക് യാത്ര സൗകര്യം വളരെ കുറവാണ്. ഗ്രാമത്തിലേക്ക് സര്‍വീസ് നടത്തുന്നത് ഒന്നോ രണ്ടോ കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ്. രാവിലെയാണ് ബസ് നിറുത്താതെ പോയത്. വിദ്യാര്‍ഥികള്‍ അടക്കം ബസിന് കൈകാണിച്ചിട്ടും കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തുവാന്‍ തയ്യാറിയില്ല.

രാവിലെ ഇവിടെ നിന്നും ജോലിക്കായും സ്‌കൂളിലേക്കുമായി പോകാന്‍ നിരവധി പേരാണ് ബസ്റ്റോപ്പില്‍ എത്തുന്നത്. ഇവര്‍ ബസിന് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോകുന്ന കെഎസ്ആര്‍ടിസി ബസിനെ ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ഇത്തരത്തില്‍ സ്ഥിരമായി ബസ് നിര്‍ത്താറില്ലെന്നാണ് വിവരം.