ഇന്ത്യ 2036ലെ ഒളിമ്പിക്‌സിന് വേദിയാകും, കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കായിക മേഖലയെ ശക്തിപ്പെടുത്തനാണ് ശ്രമിക്കുന്നത്

അഹമ്മദാബാദ്. ഇന്ത്യ 2036ലെ ഒളിമ്പിക്‌സിന് വേദിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ ബിഡ് അന്തരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി അംഗീകരിക്കുമെന്ന് കരുതുന്നതായി അദ്ദേഹം വ്യക്താമാക്കി. മൊട്ടേരിയിലെ നരേന്ദ്രമോദി സ്‌റ്റേജിയത്തിന് സമീപത്തെ സര്‍ദാര്‍ പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സായിരിക്കും വേദിയെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഒന്നാണ് നരേന്ദ്രമോദി സ്‌റ്റേഡിയം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന സര്‍ദാര്‍ പട്ടേല്‍ ലോകത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 4600 കോടിയുടെ സര്‍ദാര്‍ പട്ടേല്‍ കോംപ്ലക്‌സിനും 600 കോടിയുടെ നവ്രംഗ്പുര സ്‌പോര്‍ട്‌സ് കോംപ്ലക്‌സിനും സര്‍ക്കാര്‍ അനുവദിച്ചു.

കായിക മേഖലയെ ശക്തിപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തെ എംപിമാരുടെ ലോക്‌സഭ മണ്ഡലങ്ങളില്‍ കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.