ലോകം ഭയക്കുന്ന ഇന്ത്യൻ ഏജൻസികൾ, പാക്കിസ്ഥാനിൽ ശത്രു സംഹാരം

ഇസ്ളാമാബാദിൽ കയറി ഇന്ത്യൻ ഏജൻസികൾ യുദ്ധം ചെയ്യുന്നു എന്ന് പാക്കിസ്ഥാന്റെ വെളിപ്പെടുത്തൽ. ഞങ്ങളുടെ രാജ്യത്തേ ഭീകരവാദികളുടെ തലവന്മാരേ ഇന്ത്യൻ ഏജൻസികൾ കൊന്നൊടുന്നു എന്നും. ഇന്ത്യ ആവശ്യമുള്ള മോസ്റ്റുവാണ്ടഡ് ലിസ്റ്റിലുള്ള വിദേശ രാജ്യങ്ങളിൽ കൊല്ലപ്പെടുന്നതിന്റെ ഏറ്റവും പുതിയ വിവരങ്ങൾ‌ പുറത്തുവരുന്നത് പാകിസ്ഥാനിൽ നിന്നാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മോസ്റ്റ് വാൻണ്ടഡ് ലിസ്റ്റിൽ പെട്ട ഒരു ഡസണിൽ അതികം ഭീകരരാണ് കൊല്ലപ്പെട്ടത്.

ഇത്തരത്തിൽ ഭീകരന്മാരെ കൊലപ്പെടുത്തുന്നതിന് പിന്നിൽ ഇന്ത്യയാണെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്. അതേസമയം പാകിസ്ഥാന് കിഴക്കൻ രാജ്യങ്ങളുമായിട്ടുള്ള തീവ്രവാദ ബന്ധം ഇന്ത്യയും ആരോപിക്കുന്നു. അതേസമയം കൊലപാതകങ്ങളെക്കുറിച്ച് ഇന്ത്യ നിശബ്ദമാണ്. ലോകത്ത് എവിടെ ഇന്ത്യയ്ക്കെതിരെ ഉയരുന്ന ശക്തികളെ ഇല്ലാതാക്കുകയാണ്. ഇതിന് പിന്നിലാരാണെന്ന് വ്യക്തമല്ല.

ഇന്ത്യയ്ക്കെതിരെ അമേരിക്കയിലും കാനഡയിലും ഖലിസ്ഥാൻ ഭീകരവാദം ഉയർത്തിയ ​പന്നുവിനെതിരെ അമേരിക്കയിൽ നടന്ന വധശ്രമമാണ് അവസാനമായി അന്തർദേശീയ തലത്തിൽ ഈ വിഷയത്തിൽ ഉയരുന്ന ചർച്ച.