ആ​ഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശരിയായ പാതയി : ധനമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയിൽ അവതരിപ്പിക്കുന്നു. ആ​ഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും രാജ്യത്തിന്റെ സമ്പദ്ഘടന ശരിയായ പാതയിലാണെന്നും ധനമന്ത്രി വ്യക്തമാക്കി. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് ധനമന്ത്രി

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. കോവിഡും അടച്ചിടലുമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധികൾ കുറച്ചു കൊണ്ടുവരാനുള്ള ഘടകങ്ങളടങ്ങിയതായിരിക്കും കേന്ദ്ര ബജറ്റ് എന്നാണ് പ്രതീക്ഷ. ഇത്തവണയും പേപ്പർലെസ് ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുക. പാർലമെന്റ് അം​ഗങ്ങൾക്ക് ആപ്പിലൂടെ ബജറ്റ് ലഭ്യമാക്കും. അടുത്ത 100 വർഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റ് ആകും ബജറ്റെന്ന് ധനമന്ത്രി

നടപ്പ് സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക സര്‍വെയിലെ വിലയിരുത്തല്‍. അടുത്തവര്‍ഷം 6.8ശതമാനം വരെയാകും വളര്‍ച്ച. പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭാ യോഗം ചേർന്നതിനുശേഷമാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രാവിലെ ധനമന്ത്രാലയത്തിലെത്തിയ ധനമന്ത്രി, രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയത്.