പതിനേഴുകാരനൊപ്പം ഒളിച്ചോടി 33 കാരി ,ഭർത്താവിന്റെ പരാതിയിൽ അറസ്റ്റ്

ചെന്നൈ: ഭർത്താവിനെ ഉപേക്ഷിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്‌ക്കൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. രാജപാളയം സ്വദേശിയായ പതിനേഴുകാരനൊപ്പമാണ് മുപ്പത്തിമൂന്നുകാരി ഒളിച്ചോടിയത്. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്.

യുവതി വിവാഹിതയാണ്. യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കന്യാകുമാരിയിൽവച്ചാണ് യുവതിയും കൗമാരക്കാരനും പിടിയിലായത്. ഇരുവരും അവിടെ ഒന്നിച്ച് താമസിച്ച് വരികയായിരുന്നു.

വിവാഹിതയായ യുവതി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു. ശേഷം ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനായ പതിനേഴുകാരനൊപ്പം ഒളിച്ചോടി. ഭാര്യയെ കാണാതായതോടെ ഭർത്താവ് പോലീസിനെ സമീപിക്കുകയായിരുന്നു. കാമുകന് പ്രായപൂർത്തിയാകാത്തതിനാൽ യുവതിക്കെതിരെ
പോക്‌സോ വകുപ്പുൾപ്പടെ ചുമത്തിയിട്ടുണ്ട്.