ഇന്ത്യൻ നേവി കൊള്ളക്കാരെ കീഴ്പ്പെടുത്തി കപ്പൽ തിരികെ പിടിക്കുന്നു, ചെങ്കടലിൽ ഇന്ത്യ ഒറ്റക്ക് യുദ്ധത്തിൽ

സൊമാലിയൻ തീരത്തിന് സമീപം തട്ടികൊണ്ട് പോയ ചരക്ക് കപലിനേ കണ്ടെത്തി ഇന്ത്യൻ നാവിക സേനയുടെ വിജയകരമായ നീക്കം. സോമാലിയൻ തീരത്ത് നിന്നും 15 ഇന്ത്യക്കാരടക്കമുള്ള ലൈബീരിയൻ കപ്പൽ ആണ്‌ തട്ടികൊണ്ട് പോയത്. ‘എംവി ലില നോർഫോക്ക്’ എന്ന ചരക്ക് കപ്പൽ ഹൈജാക്ക് ചെയ്യപ്പെട്ട മെസേജ് ലഭിച്ച ഉടൻ ഇന്ത്യൻ നേവിയുടെ 2 കപ്പലും വിമ്മാനവും തിരച്ചിൽ തുടങ്ങുകയായിരുന്നു.വെള്ളിയാഴ്ച പുലർച്ചെ വേഗത്തിലുള്ള പ്രവർത്തനത്തിൽ, ഇന്ത്യൻ നാവികസേനയുടെ വിമാനം, ഹൈജാക്ക് ചെയ്യപ്പെട്ട കപ്പലിനെ കണ്ടെത്തുകയായിരുന്നു. കപ്പലിനെ മറികടന്ന് വിമാനം നിലയുറപ്പിച്ചിരിക്കുകയാണ്‌. കപ്പലിലെ ജീവനക്കാരുമായി ബന്ധപ്പെടാൻ സാധിച്ചു.ജോലിക്കാരുടെ സുരക്ഷ വിജയകരമായി പരിശോധിച്ചു.

കപ്പലിന്റെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വിമാനം നിരീക്ഷണം തുടരുകയാണ്.കൂടാതെ, ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി ഇന്ത്യൻ യുദ്ധക്കപ്പൽ ഐഎൻഎസ് ചെന്നൈ വേഗത്തിൽ കപ്പലിന് നേരെ മുന്നേറുകയാണ്.
മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളും മൾട്ടിനാഷണൽ ഫോഴ്‌സും (എംഎൻഎഫ്) ഉൾപ്പെടുന്ന ഏകോപന ശ്രമങ്ങളോടെ സ്ഥിതിഗതികൾ തുടർച്ചയായ നിരീക്ഷണത്തിലാണെന്നും ഇന്ത്യൻ നാവികസേന വ്യക്തമാക്കി.

ഈ ചരക്ക് കപ്പലിൽ 6ഓളം സായുധരായ കടൽ കൊള്ളക്കാർ ഉണ്ട് എന്നാണ്‌ ലഭ്യമായ വിവരം. കടൽ കൊള്ളക്കാരേ കീഴ്പ്പെടുത്തി ചരക്ക് കപ്പൽ തിരിച്ച് പിടിക്കാനുള്ള വൻ നീക്കമാണ്‌ ഇപ്പോൾ നടക്കുന്നത്. തട്ടികൊണ്ട് പോയത് ലൈബീരിയൻ കപ്പൽ ആണെങ്കിലും ഇന്ത്യയുടെ സംദ്ര കരുത്തും ജാഗ്രതയുമാണ്‌ ഇതിലൂടെ തെളിയുന്നത്.നാവികസേനയുടെ കടൽ സുരക്ഷയ്ക്കും കടലിലെ അടിയന്തിര സാഹചര്യങ്ങളോടുള്ള ദ്രുത പ്രതികരണത്തിനും ഈ ഏകോപിത ശ്രമം അടിവരയിടുന്നു.കടൽക്കൊള്ള സംഭവങ്ങൾക്ക് പേരുകേട്ട മേഖലയിൽ ഇന്ത്യൻ നാവിക സേനയുടെ ഗംഗീര നീക്കം ലോകമാകെ അറ്റയാലപ്പെടുത്തുകയാണ്‌. ലൈബീരിയൻ കപ്പൽ ഉടൻ തന്നെ നിയന്ത്രണത്തിൽ ആകും എന്നും കടൽ കൊക്കാരേ കീഴടക്കും എന്നും നാവിക സേന അറിയിച്ചിരിക്കുകയാണ്‌. അതേസമയം, മേഖലയിലെ നിരവധി വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതി തീവ്രവാദികൾ ആക്രമണം ശക്തമാക്കുന്നതിനെക്കുറിച്ചുള്ള ആഗോള ആശങ്കകൾക്കിടയിൽ, ചെങ്കടലിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വ്യാഴാഴ്ചയും ഇന്ത്യ അറിയിച്ചു.

ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളിൽ നിന്നും കപ്പലുകളേ സംരക്ഷിക്കാൻ അമേരിക്കയും അറബ് രാജ്യങ്ങലും നാറ്റോ സഖ്യവും ചേർന്ന് 20 അംഗ സംഘം ആണ്‌ ഉള്ളത്. ഈ 20 രാജ്യങ്ങൾ ഒന്നിച്ച് ചെങ്കടലിൽ ഹൂതികളേ നേരിടുമ്പോൾ അതിൽ ഇന്ത്യ ഇല്ല എന്നതാണ്‌ ശ്രദ്ധേയം. ചെങ്കടലിലേ ഇന്ത്യൻ ദൗത്യം തനിച്ചാണ്‌. ഇന്ത്യ ലോകത്തേ ഒരു സൈനീക സഖ്യത്തിലും പങ്കാളിയല്ല. അതിനാൽ തന്നെ അമേരിക്കയുടെ 20 അംഗ ചങ്കടൽ സൈനീക ദൗത്യത്തിലും ഇന്ത്യ ചേർന്നില്ല. അറബ് രാജ്യങ്ങൾ പൊലും അമേരിക്ക സഖ്യത്തിൽ ചേർന്നപ്പോൾ ഇന്ത്യ ഒറ്റക്ക് നിന്ന് പോരാടുന്നു. ചെങ്കടലിൽ 3 യുദ്ധ കപ്പലും വിമാനങ്ങളുമായി ഇന്ത്യ സ്വന്തം നിലക്കാണ്‌ പ്രവർത്തിക്കുന്നത്. പ്രധാനമായും ഇന്ത്യൻ പതാക ഉള്ള കപ്പലുകളുടെ സുരക്ഷ ഇന്ത്യൻ സൈന്യം നേരിട്ട് തന്നെ ഏറ്റെടുക്കുകയാണ്‌.വടക്കൻ, മധ്യ അറബിക്കടലിൽ നിരീക്ഷണം നിലനിർത്തുന്നതിനും സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുമായി തങ്ങളുടെ കപ്പലുകളും വിമാനങ്ങളും ഇന്ത്യൻ നേവി വ്യന്യസിച്ചിരിക്കുകയാണ്‌.

ഇതിനിടെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളിന്റെ അഭിപ്രായം ശ്രദ്ധേയമാണ്‌…നാവിഗേഷൻ സ്വാതന്ത്ര്യത്തിനും വാണിജ്യ ഷിപ്പിംഗിന്റെ സ്വതന്ത്ര സഞ്ചാരത്തിനും ഞങ്ങൾ വളരെ ഉയർന്ന പ്രാധാന്യം നൽകുന്നു. ഇത് വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്, അതിന്റെ എല്ലാ വശങ്ങളും ഞങ്ങൾ പരിശോധിക്കുന്നു,“ ജയ്സ്വാൾ വ്യക്തമാക്കി.ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ പ്രദേശത്ത് പട്രോളിംഗ് നടത്തുന്നുണ്ട്. അവർ അവിടെയുള്ള ഇന്ത്യൻ കപ്പലുകളിലും നിരീക്ഷണം നടത്തുന്നു. ഇതുവരെ, ഞങ്ങൾ പ്രദേശത്ത് ഒരു ബഹുമുഖ സംരംഭത്തിന്റെയും ഭാഗമല്ല. സംഭവവികാസങ്ങൾ ഞങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു, എന്നും ജയ്സ്വാൾ വ്യക്തമാക്കി.ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചെങ്കടലിൽ ഇറാൻ പിന്തുണയുള്ള ഹൂതി തീവ്രവാദികൾ നിരവധി വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നത് ആശങ്കാജനകമാണ് എന്നും ഇന്ത്യ പറഞ്ഞു