ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഇന്ത്യക്കാർ ജയ് വിളിക്കുന്നത് ടീം ഇന്ത്യയെ മതവും പേരും സംസ്ഥാനം എന്നിവ നോക്കിയല്ല

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ്‌ ഷമി ഇന്ത്യയുടെ രാഷ്ട്രപതിയിൽ നിന്നും അർജ്ജുന അവാർഡ് വാങ്ങിയതിൽ വിമശനം ഉന്നയിച്ചവർ‌ക്കെതിരെ അ‍ഞ്ജു പാർവ്വതി പ്രഭീഷ്. മുഹമ്മദ്‌ ഷമി എന്ന ഹീറോ ഇന്ത്യയുടെ രാഷ്ട്രപതിയിൽ നിന്നും അർജ്ജുന അവാർഡ് വാങ്ങുന്ന ചിത്രത്തിന്റെ ഒപ്പം എന്തിന് മൂന്ന് കുത്തിത്തിരിപ്പ് കൂതറകളുടെ അടുപ്പ് കൂട്ടിവച്ചുള്ള പരദൂഷണ ചിത്രം എന്ന് പലർക്കും തോന്നിയേക്കാം. പക്ഷേ ഇന്നത്തെ ദിവസം ഈ ചിത്രം ഇങ്ങനെ തന്നെ പോസ്റ്റ്‌ ചെയ്യേണ്ടതുണ്ടെന്ന് അഞ്ജു. ഫെസ്ബുക്കിലൂടെയാണ് അഞ്ജു പാർവതി പ്രഭീഷിന്റെ വിമർശനം.

അ‍ഞ്ജു പാർവതി പ്രഭീഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മുഹമ്മദ്‌ ഷമി എന്ന ഹീറോ ഇന്ത്യയുടെ രാഷ്ട്രപതിയിൽ നിന്നും അർജ്ജുന അവാർഡ് വാങ്ങുന്ന ചിത്രത്തിന്റെ ഒപ്പം എന്തിന് മൂന്ന് കുത്തിത്തിരിപ്പ് കൂതറകളുടെ അടുപ്പ് കൂട്ടിവച്ചുള്ള പരദൂഷണ ചിത്രം എന്ന് പലർക്കും തോന്നിയേക്കാം. പക്ഷേ ഇന്നത്തെ ദിവസം ഈ ചിത്രം ഇങ്ങനെ തന്നെ പോസ്റ്റ്‌ ചെയ്യേണ്ടതുണ്ട്. കാരണം മുഹമ്മദ്‌ ഷമി എന്ന പേര് മാത്രം ഫോക്കസ് ചെയ്ത് ഏറ്റവും മലീമസമായ ഒരു ചർച്ച സംഘടിപ്പിച്ചു സാമുദായിക സ്പർദ്ധ ഉണ്ടാക്കാൻ കച്ചക്കെട്ടി ഇറങ്ങിയ ഒരു കാളികൂളി സംഘത്തെ പൊതു സമൂഹത്തിൽ ഇന്നല്ലെങ്കിൽ പിന്നെ എന്നാണ് തുറന്ന് കാട്ടേണ്ടത്?
ഇന്ത്യയെ സ്നേഹിക്കുന്ന, ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഏതൊരു ട്രൂ ഇന്ത്യനും കളിക്കളത്തിൽ ഇറങ്ങുന്ന ടീം ഇന്ത്യയെ കാണുന്നത്, അവർക്കായി ജയ് വിളിക്കുന്നത് മതം, പേര്, സംസ്ഥാനം എന്നിവ നോക്കിയല്ല.

ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന വികാരം മാത്രമേ അപ്പോൾ അവരെ ഭരിക്കാറുള്ളൂ. എന്നാൽ ചോറ് ഇങ്ങും കൂറ് ചീനയോടും പാകിസ്ഥാനോടും ഒക്കെ ഉള്ളവർ കളി കാണുന്നത് അങ്ങനെയല്ല. അവർക്ക് മുഹമ്മദ്‌ ഷമി എന്നാൽ കേവലം മുസ്ലീം കളിക്കാരൻ മാത്രമാണ്. ധോണി എന്നാൽ ഹിന്ദു കളിക്കാരനും. അത്തരക്കാർക്ക് എന്തിലും ഏതിലും മതം എന്ന തവി ഇട്ടിളക്കണം. എന്നാലേ സമാധാനം ഉള്ളൂ. അത്തരം സമാധാനം തേടുന്ന മൂന്ന് utterly bitterly ജീർണ്ണലിസ്റ്റുകളാണ് ഔട്ട്‌ ഓഫ് ഫോക്കസ് നയിക്കുന്നത്. വടക്കൂന്ന് ഫാസിസം വന്നേ, അയ്യോ ഫാസിസം ഞങ്ങളെ കടിച്ചേ എന്ന് ഇവിടെ സദാസമയം വേലയും കൂലിയും ഇല്ലാത്ത കുറെയെണ്ണം കൂവിക്കൊണ്ടിരിക്കുമ്പോൾ ഇതാ ഒരു ട്രൂ ഹീറോ രാജ്യത്തിന്റെ അഭിമാന കിരീടം രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങുന്നു. കഴിവുള്ള കഠിനാദ്ധ്വാനികളായ മനുഷ്യർ അവർ ഏത് മതക്കാരായാലും ഈ രാജ്യത്ത് അംഗീകരിക്കപ്പെടും, ആദരിക്കപ്പെടും. അത് ഷമി ആയാലും സിറാജ് ആയാലും.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ പ്രചോദിപ്പിച്ച മനുഷ്യൻ ഡോ.അബ്ദുൾ കലാമാണ്. അതൊക്കെ ഈ പൊട്ടന്മാർ എന്ന് മനസ്സിലാക്കാനാണ്? ഇവിടെ ഏറ്റവും ഭയക്കേണ്ടത് തീവ്ര ഇസ്ലാമിസ്റ്റ് ആയ ആളുകളെ അല്ല. മറിച്ച് ലിബറൽസ് എന്ന മൂട് പടം അണിഞ്ഞുക്കൊണ്ട് രണ്ട് സമുദായങ്ങൾക്ക് ഇടയിൽ സ്പർദ്ധ വളർത്താൻ ഏതറ്റം വരേയ്ക്കും പോകുന്ന താലിബാൻ മൈൻഡ് സെറ്റ് ഉള്ള സിക്കുലറിസ്റ്റ് ആളുകളെയാണ്.അവർ എന്തിലും ഏതിലും കഴിഞ്ഞുപ്പോയ കലാപദൂഷിത ഓർമ്മകളെ മനുഷ്യരിൽ നിന്നും അകറ്റാൻ ശ്രമിക്കാതെ അത് ആളിക്കത്തിക്കാൻ മാത്രം ശ്രമിക്കും.

ഹിന്ദുവും മുസ്ലിമും ആയ മനുഷ്യർ അടുത്തടുത്തിരുന്ന് ഹൃദയം തുറന്ന് സംസാരിക്കുന്നത് കാണുമ്പോൾ കലിപ്പ് കയറുന്ന, അതിനുള്ള അവസരങ്ങൾ കണ്ടാൽ അതിനിടയിൽ ഓടിച്ചെന്നു ഇടംകോലിട്ട് നില്ക്കുന്ന കുറുക്കന്മാർ. അവരെയാണ് നമ്മൾ ശരിക്കും ഭയക്കേണ്ടത്? ഇനി മിക്കവാറും നാളെ ഈ കുത്തിത്തിരുപ്പ് കാളികൂളി മൂവർ സംഘത്തിന്റെ ചർച്ച മുസ്ലീം ആയ മുഹമ്മദ്‌ ഷമിക്ക് മഹാഭാരത കഥാപാത്രമായ അർജ്ജുനൻറെ പേരിലുള്ള അവാർഡ് നല്കിയത് ഹിന്ദുത്വ അജണ്ട എന്നായിരിക്കും.