കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍.

ബിര്‍മിങ്ഗാം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. ഭാരോദ്വഹനം 55 കിലോ വിഭാഗത്തില്‍ മഹാരാഷ്ട്ര സ്വദേശി സാങ്കേത് മഹാദേവ് സാഗര്‍ വെള്ളി നേടി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി സാങ്കേത് 248 കിലോ ഉയര്‍ത്തി. എന്നാല്‍ അവസാന റൗണ്ടില്‍ മലേഷ്യന്‍ താരം ഒന്നാമതെത്തുകയായിരുന്നു.

അവസാന ഘട്ടത്തില്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ രണ്ട് ശ്രമങ്ങള്‍ പിഴച്ചത് സ്വര്‍ണത്തിലേക്ക് എത്തുന്നതിന് സാങ്കേതിന് അടിയായി. ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് റൗണ്ടില്‍ ഇന്ത്യയുടെ 21കാരന്‍ 138 കിലോഗ്രാം ഉയര്‍ത്തിയെങ്കിലും വലത് കൈമുട്ടിലെ പരിക്ക് തിരിച്ചടിയാവുകയായിരുന്നു. ആദ്യ ശ്രമത്തില്‍ 135 കിലോഗ്രാം ഉയര്‍ത്തിയത് ഫൈനലിലെ സാങ്കേതിന്റെ മികച്ച പ്രകടനമായി.

ഇന്ത്യയുടെ 21കാരന്‍ സ്‌നാച്ച് വിഭാഗത്തില്‍ എതിരാളികളെയെല്ലാം പിന്നിലാക്കി. സ്‌നാച്ചില്‍ ആറ് കിലോഗ്രാമിന്റെ ലീഡോടെയാണ് ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലേക്ക് സാങ്കേത് കടക്കുന്നത്. 113+135 കിലോഗ്രാം ആണ് സാങ്കേത് ഉയര്‍ത്തിയത്. 107 കിലോഗ്രാം+142കിലോഗ്രാം ഉയര്‍ത്തി മലേഷ്യയുടെ മുഹമ്മദ് അനിഖ് ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡിടുകയായിരുന്നു.