അന്തര്‍സംസ്ഥാന മോഷ്ടാവ് കോഴിക്കോട് പോലീസ് പിടിയില്‍

കോഴിക്കോട്. അന്തര്‍സംസ്ഥാന മോഷ്ടാവ് കോഴിക്കോട് പിടിയില്‍. കാസര്‍കോട് സ്വദേശി ലബീഷാണ് പോലീസ് പിടിയിലായത്. കോഴിക്കോട് നിന്നും കാര്‍ മോഷ്ടിച്ച കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി ഇതേ കാറില്‍ താമരശ്ശേരിയിലെത്തിയതായി കണ്ടെത്തി.

പ്രതി പ്രദേശത്തെ കടയില്‍ നിന്നും ഫോണ്‍ മോഷ്ടിച്ചിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി കണ്ണൂരില്‍ നിരവധി മോഷണങ്ങള്‍ നടത്തിയിരുന്നു. തമിഴ്‌നാട് മധുരയില്‍ നിന്നും പ്രതി വാഹനങ്ങള്‍ മോഷ്ടിച്ചതായും പോലീസ് പറയുന്നു.