സത്യഭാമ അഴിയെണ്ണുമോ, അന്വേഷണത്തിന് നിര്‍ദേശം, മരുമകളുടെ സ്ത്രീധന പീഡനക്കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം : കറുപ്പ് നിറമുള്ളവരെ അടച്ചാക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്ക്കെതിരെ നടപടികൾ തുടരുകയാണ്. സംഭവത്തില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മിഷന്റെ നിര്‍ദേശം. പരാമര്‍ശങ്ങള്‍ക്കെതിരേ നിയമനടപടി ആവശ്യപ്പെട്ട് ലഭിച്ച പരാതിയിലാണിത്.

സത്യഭാമയുടെ പേരിലുള്ള മരുമകളുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസെടുത്ത സ്ത്രീധന പീഡനക്കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കളും രംഗത്തെത്തി. സത്യഭാമയുടെ പരാമർശങ്ങൾ ശ്രധിയിൽപ്പെട്ടതോടെ കഴിഞ്ഞദിവസം മനുഷ്യാവകാശകമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു. തന്നെക്കൂടി ഉദ്ദേശിച്ചാണ് പരാമര്‍ശങ്ങളെന്നു കാട്ടി നര്‍ത്തകന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനും പരാതി നല്‍കിയിട്ടുണ്ട്.

ഇതുസംബന്ധിച്ച വാര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം മനുഷ്യാവകാശകമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു. തന്നെക്കൂടി ഉദ്ദേശിച്ചാണ് പരാമര്‍ശങ്ങളെന്നു കാട്ടി നര്‍ത്തകന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനും പരാതി നല്‍കിയിട്ടുണ്ട്. സത്യഭാമയുടെ പേരിലുള്ള മരുമകളുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസെടുത്ത സ്ത്രീധന പീഡനക്കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കളും രംഗത്തെത്തി.