കാലവര്‍ഷകെടുതി നേരിടാന്‍ ജലവകുപ്പിന് 6.60 കോടി

മഴക്കാല കെടുതികള്‍ നേരിടുന്നതിനുള്ള അടിയന്തര പ്രവര്‍ത്തികള്‍ക്കായി 6.60 കോടി രൂപ അനുവദിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ഇറിഗേഷന്‍ വകുപ്പിലെ എക്‌സിക്യൂട്ടീവ് എഞ്ചിയര്‍മാര്‍ക്ക് 20 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്.

ഇതിനു പുറമേ കടലാക്രമണവും തീരശോഷണവും നേരിടാന്‍ ഒമ്പതു തീരദേശ ജില്ലകള്‍ക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. കടലാക്രമണ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

ജലവിഭവ വകുപ്പിലെ 24 എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്ക് 20 ലക്ഷം രൂപ വീതം 4.8 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മണ്‍സുണുമായി ബന്ധപ്പെട്ട അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍ക്കും മണ്‍സൂണിനു മുന്നോടിയായുള്ള അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായാണ് 20 ലക്ഷം അനുവദിച്ചിരിക്കുന്നത്.

ജില്ലാ ഭരണകൂടത്തിന്റെ പക്കല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് – മണ്‍സൂണ്‍ തയാറെടുപ്പുകള്‍ക്കായി മറ്റു ഫണ്ടുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മാത്രമാണ് ഈ ഫണ്ട് വിനിയോഗിക്കാന്‍ അനുമതിയുള്ളത്.