8000ഹമാസ് ഭീകരന്മാരേ വധിച്ച് ഇസ്രായേൽ സൈന്യം

ഇസ്രായേൽ സൈന്യം ഗാസയിൽ 8000 ഹമാസ് ഭീകരരേ കൊല്ലപ്പെടുത്തി എന്ന ഏറ്റവും പുതിയ അപ്ഡേറ്റ് വരികയാണ്‌, ഗാസയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രായേൽ പ്രഖ്യാപനം, ആസാ സിറ്റിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രായേർൽ സൈന്യം പ്രഖ്യാപിച്ചിരിക്കുന്നു. പാലതീനിനെ പ്രധാന നഗരങ്ങൾ ആയ ഗാസ സിറ്റി, ഷെജ്ജയ്യ, ഖാൻ യുനീസ് ഇവയുടെ നിയന്ത്രണം ആണിപ്പോൾ കൈവശപ്പെടുത്തിയതായി ജൂത സൈന്യം പറയുന്നത്.

8000 ഹമാസ് ഭീകരന്മാരേ ഇതിനകം വധിച്ചു എന്നും ഡിസംബറിൽ ഇതുവരെ 2000 പേരേ വധിച്ചു എന്നും ഇസ്രായേൽ സൈന്യം റിപോർട്ട് ചെയ്തു. ഇസ്രായേൽ ഗാസയിൽ നിന്നും ഇറങ്ങി പോകണം. സമാധാനം നല്കണം. വെടി നിർത്തൽ വേണം. അങ്ങിനെ എങ്കിൽ അവരുടെ ബന്ധികളേ തിരികെ നല്കാം എന്ന് ഹമാസ് പറഞ്ഞു. അല്ലെങ്കിൽ ഒക്ടോബർ 7നു നടന്ന ആക്രമണം വീണ്ടും ആവർത്തിക്കും എന്നും ഇസ്രായേലിനെ നശിപ്പിക്കും എന്നും ഹമാസ് വെല്ലുവിളിച്ചു.

ഹമാസിനെതിരായ കര ആക്രമണത്തിനിടെ ഏറ്റവും രൂക്ഷമായ പോരാട്ടം നടന്ന ഗാസ സിറ്റിയിലെ ഷെജയ്യ ന​ഗരത്തിന് മേൽ പൂർണ്ണ നിയന്ത്രണം സ്ഥാപിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു,. ഷെജയ്യയിലെ പോരാട്ടത്തിനിടെ, വെടിയുതിർക്കുകയും സ്‌ഫോടകവസ്തുക്കൾ പ്രയോഗിക്കുകയും ചെയ്ത നിരവധി ഹമാസ് പ്രവർത്തകരെ സൈന്യം ഏറ്റുമുട്ടി വധിച്ചതായി ഐഡിഎഫ് പറയുന്നു. ഒരു സംഭവത്തിൽ ഹമാസ് ആക്രമണത്തിൽ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരടക്കം ഒമ്പത് സൈനികർ കൊല്ലപ്പെട്ടു.

വീടുകളിലും സ്‌കൂളുകളിലും ആരോഗ്യ ക്ലിനിക്കുകളിലും കണ്ടെത്തിയ ഡസൻ കണക്കിന് ടണൽ ഷാഫ്റ്റുകളും ആയുധശേഖരങ്ങളും നശിപ്പിച്ചതായും സൈന്യം പറയുന്നു.