കൊല്ലത്ത് ഇസ്രയേലി വനിത കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍, ആക്രമിച്ചത് സുഹൃത്ത്

കൊല്ലം. വിദേശ വനിതയെ കൊല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കളുത്തറത്ത് കൊല്ലപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊട്ടിയം കോടാലിമുക്കിലാണ് സംഭവം. കൊല്ലപ്പെട്ടത് ഇസ്രയേല്‍ പൗരത്വമുള്ള വനിതയാണ്. രാധ എന്നു വിളിക്കുന്ന സ്വത്വയാണ് കൊല്ലപ്പെട്ടത്.

സ്വത്വയെ ആക്രമിച്ചത് സുഹൃത്തും ഇവര്‍ താമസിച്ചിരുന്ന വീട്ടിലെ യോഗ മാസ്‌റഅററുമായ കൃഷ്ണചന്ദ്രനാണ്. അതേസമയം സ്വത്വയെ ആക്രമിച്ച ശേഷം സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച കൃഷ്ണചന്ദ്രനെ ഗുരുതര പരുക്കുകളോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യോഗാ മാസ്റ്ററായ കൃഷ്ണചന്ദ്രന്റെ ബന്ധുവീട്ടിലാണ് സ്വത്വ താമസിച്ചിരുന്നത്. പ്രതിയായ കൃഷ്ണചന്ദ്രന്‍ ഏറെക്കാലം ഉത്തരാഖണ്ഡിലായിരുന്നു. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കൊട്ടിയം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.