മാധ്യമങ്ങളെ ആട്ടിയാലൊന്നും പ്രശ്നമല്ല, ദത്തന് കേരള കൗമുദിയിൽ ആചാര്യ സ്ഥാനം

മാധ്യമ പ്രവർത്തകരോട് “തെണ്ടാൻ പോയിക്കൂടേ “എന്നു ചോദിച്ച ഒരു മാഹാനുണ്ട് കേരളത്തിൽ.ഇരട്ട ചങ്കന്റെ സ്വന്തം ശാസ്ത്ര ഉപദേശ്ടാവ് എം.സി.ദത്തൻ.ഒരാളോട് മാന്യമായ് പൊരുമാറാൻ പോലും അറിയാത്ത ഈ മഹാനെ ആചാര്യനാക്കി നാളെ വിദ്യാരംഭ ചടങ്ങുകൾ നടത്താൻ പോവുകയാണ് കേരള കൗമുദി.കേരളീയ പൈതൃകത്തിൽ പെടുന്ന ഒന്നാണ് വി​ദ്യാരംഭം.അങ്ങനൊരു ചടങ്ങിൽ പൊതു ജനങ്ങളോട് മാന്യമായ് പെറുമാറാൻ അറിയാത്ത ഈ വിദ്യാനെ ആചാര്യനാക്കുന്ന എന്ന് അറിഞ്ഞതൊടോ ഈ കടുംകൈക്കെതിരെ വിമർഷനങ്ങൾ ശക്തമാകുകയാണ്.

മാധ്യമങ്ങളെ മുഴുവൻ നാണം കെടുത്തി തെണ്ടി ജീവിക്കുന്നതാണ് മാധ്യമ പ്രവർത്തനത്തിലും നല്ലത് എന്ന് പറഞ്ഞ ആ വിദ്വാനെ മലയാള മാധ്യമങ്ങൾ മുഴുവൻ റെഡ് മാർക്കിട്ട് നൽകി രൂക്ഷമായ് വിമർഷിക്കുമ്പോഴാണ് കേരള കൗമുദി ഇയാളെ ആദരിച്ച് ഒപ്പം കൂട്ടിയിരിക്കുന്നത്.വിജയദശമി ദിനമായ ഒക്‌ടോബർ 24നാണ് വിദ്യാരംഭം.അതിന്റെ ഭാ​ഗമായ് കേരള കൗമുതി നടത്തുന്ന ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരാണ് ആചാര്യസ്ഥാനം വഹിക്കുന്നതെന്ന് പറഞ്ഞാണ് അവർ വാർത്ത നൽകിയിരിക്കുന്നത്. ന്യൂറോ വിദഗ്‌ദ്ധൻ ഡോ.മാർത്താണ്ഡപിള്ള,​ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ,​ മുൻ ഡി.ജി.പി എ.ഹേമചന്ദ്രൻ,​ തമിഴ്-മലയാളം എഴുത്തുകാരി ഗോമതി അമ്മാൾ,​ ന്യൂറോളജിസ്റ്റ് ഡോ. ഷാജി പ്രഭാകരൻ എന്നിവരാണ് ആചാര്യസ്ഥാനം വഹിക്കുന്നത്.

കേരളത്തിന്റെ അക്ഷര വെളിച്ചമായ കേരളകൗമുദിയിൽ വർഷംതോറും നിരവധി കുഞ്ഞുങ്ങളാണ് ആദ്യക്ഷരം കുറിക്കുന്നത്. പേട്ട എസ്.എൻ.ഡി.പി ഹാളിലാണ് ചടങ്ങ്.ഇതിൽ മാധ്യമങ്ങൾക്ക് പുല്ലു വില നൽകുന്ന ദത്ത്ന് ഒരു സ്ഥാനം നൽകിയതുന് പിന്നിലെ എത്തിക്സ് എന്ത് എന്നാണ് പൊടുജനം ഉൾപ്പെടെ ചോ​ദിക്കുന്നത്.‌കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. കുട്ടികൾക്ക് രണ്ടരയ്ക്കും മൂന്ന് വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്. നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിൽ പ്രഭാതത്തിൽ ആണ് വിദ്യാരംഭം നടത്താറുള്ളത്.നവരാത്രിയുടെ അവസാനദിനമായ വിജയദശമി ദിവസം പ്രഭാതത്തിലാണ് ഇത് നടത്താറുള്ളത്. വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുന്നത്.

തുടർന്ന് വിദ്യാഭഗവതിയായ സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തുന്നു. ക്ഷേത്രങ്ങളിൽ വിശേഷാൽ സരസ്വതി പൂജയും ഉണ്ടാകാറുണ്ട്. ഭഗവതി ക്ഷേത്രങ്ങളിൽ ഈ സമയം ദേവിയെ സരസ്വതി അഥവാ മഹാസരസ്വതിയായി സങ്കൽപ്പിച്ചു ആരാധിക്കുന്നു. കുട്ടിയെ മടിയിൽ ഇരുത്തിയശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ “ഹരിശ്രീ” എന്നെഴുതുന്നു. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം. കുട്ടികൾക്ക് മൂന്നാം വയസ്സിലാണ് ഈ ചടങ്ങ് നടത്തുന്നത്. കേരളത്തിൽ അക്ഷരാഭ്യാസം അല്ലെങ്കിൽ എഴുത്തിനിരുത്ത് എന്നും ഇത് അറിയപ്പെടുന്നു. മാതാപിതാക്കൾ കുട്ടികളെ പ്രധാനമായും ക്ഷേ­ത്ര­ങ്ങ­ളിലെത്തിച്ചാണ് ചടങ്ങ് നടത്തുന്നത്. മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ഈ ചടങ്ങ് നടത്താറുണ്ട്. എന്നിരുന്നാലും സരസ്വതി സാന്നിധ്യത്താൽ ഭഗവതി ക്ഷേത്രങ്ങളിലാണ് വിദ്യാരംഭം ഏറെ പ്രധാനം എന്നാണ് വിശ്വാസം.

ഹൈന്ദവ വിശ്വാസപ്രകാരം പരാശക്തിയായ ദുർഗ്ഗാ ഭഗവതിയ്ക്ക് ‘മഹാസരസ്വതി’ എന്ന ഭാവം ഉള്ളതിനാൽ ദേവീക്ഷേത്രങ്ങളിൽ വിദ്യാരംഭം നടത്തുന്നത് പ്രധാനമാണ്. ഐതീഹ്യപ്രകാരം വിഡ്ഢിയായ ഒരുവനെ വിദ്യ പകർന്നു കൊടുത്തു കാളിദാസ മഹാകവിയാക്കി ഉയർത്തിയ ഭഗവതി ആയതിനാൽ ഭദ്രകാളി ക്ഷേത്രങ്ങളിൽ വിദ്യാരംഭം വിശേഷമാണ് എന്നും വിശ്വാസമുണ്ട്. മഹാക്ഷേത്രമായ കൊല്ലൂർ മൂകാംബിക ദേവി ക്ഷേത്രത്തിലെ വിദ്യാരംഭം അതി പ്രസിദ്ധമാണ്. ധാരാളം മലയാളികളാണ് ഇതിൽ പങ്കെടുക്കുന്നത്.ഇങ്ങനെ മഹത്തരമായൊരു ചടങ്ങിലേക്ക് മാന്യമായ് പൊരുമാറാൻ അറിയാത്ത മധ്യമങ്ങളെ താഴ്ന്ന് തട്ടിലാക്കി പൊതു വേദിയിൽ പറയുന്ന ഒരാളെ കേരളത്തിലെ ഒരു മാധ്യമം മാത്രം ഏറ്റെടുത്തത് വലിയൊരു ചോദ്യ ചിഹ്നമായ് മാറിയിരിക്കുകയാണ്.