കാളിദേവിയുടെ ചിത്രം പിന്‍വലിച്ച് യുക്രെയ്ന്‍, ഇന്ത്യന്‍ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

ന്യൂഡല്‍ഹി. കാളീദേവിയുടെ ചിത്രം ട്വിറ്ററില്‍നിന്നും പിന്‍വലിച്ച് യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം. ഇന്ത്യന്‍ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് കാളിദേവിയുടെ ചിത്രം പിന്‍വലിച്ചത്. കറുത്ത മേഘങ്ങള്‍ക്കിടയില്‍ ഹോളിവുഡ് താരം മെര്‍ലിന്‍ മണ്‍റോയുടെ രൂപത്തിലാണ് കാളിദേവിയെ ചിത്രീകരിച്ചത്.

ഡിഫന്‍സ് യു എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ വര്‍ക്ക് ഓഫ് ആര്‍ട് എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയ മേധാവികള്‍ വിവേക ശൂന്യരാണെന്നും കാളിദേവിയുടെ ചിത്രം നീക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം നടന്നിരുന്നു.