ചുരുളി സിനിമ പുറത്തിറങ്ങിയപ്പോൾ പത്തിരുപത്തിയഞ്ച് കോടി ഹെഡ്‌സെറ്റ് ചിലവായിട്ടുണ്ട്- ജാഫർ ഇടുക്കി

ചുരുളി സിനിമ റിലീസ് ചെയ്തതിനു പിന്നാലെ ചില രംഗങ്ങളിലെ തെറിവിളികളുടെ പേരിൽ സിനിമയ്ക്ക് നേരെ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ജാഫർ ഇടുക്കി. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ മികവ് തന്നെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

വാക്കുകൾ,

‘ചുരുളി എന്ന സിനിമയെക്കുറിച്ച് ആരും എന്നോട് കുറ്റം പറഞ്ഞിട്ടില്ല. ആരും തന്നെ ആക്രമിച്ചിട്ടില്ല. പലരും വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. പിന്നെ ഒരിക്കലും ഈ സിനിമ നിങ്ങൾ നിർബന്ധമായും കാണണം എന്ന് പറയുന്നില്ല. ഇത് ഒരു ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു അതും എ സർട്ടിഫിക്കറ്റിൽ. 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് മാത്രമേ ഇത് കാണാൻ സാധിക്കുകയുള്ളു എന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. ചീത്ത വാക്കുകൾ പറയുന്നത് എന്നല്ല പല അനാവശ്യ കാര്യങ്ങൾ കാണിക്കുന്ന സിനിമകൾ എത്രെണ്ണം ഇറങ്ങിയിട്ടുണ്ട്’

നമുക്ക് ഏറ്റവും അധികം നന്ദി പറയാനുള്ളത് ഹെഡ്സെറ്റ് കമ്പനിക്കാരോടാണ്. എന്റെ അറിവിൽ ഒരു പത്തിരുപത്തിയഞ്ച് കോടി ഹെഡ്‌സെറ്റ് ചിലവായിട്ടുണ്ട്. ഒരു വീട്ടിൽ അച്ഛൻ അമ്മ മകൻ മകൾ, ഇത്രയും പേർ ഉണ്ടെന്ന് വിചാരിക്കുക. ഇവർ ഒരു ഹെഡ്‌സെറ്റല്ല അഞ്ച് ഹെഡ്‌സെറ്റാണ് ഉപയോഗിക്കുന്നത്. അച്ഛനും അമ്മയും ചിലപ്പോൾ ഒരു ഹെഡ്‌സെറ്റ് വെച്ച് ഒന്നിച്ചിരുന്ന് കാണുമായിരിക്കും. ഇപ്പോൾ മകൻ വന്ന് ഹെഡ്‌സെറ്റ് അച്ഛനോട് ഹെഡ്സെറ്റ് ചോദിച്ചാൽ നിനക്ക് മറ്റേ പടം കാണാനല്ലേ എന്നും പറഞ്ഞ് ഹെഡ്സെറ്റ് കൊടുക്കില്ല. അങ്ങനെ എല്ലാവരും ഹെഡ്സെറ്റ് വാങ്ങും