വിവാഹദിനത്തില്‍ നര മറയ്ക്കാതെ മകള്‍; മകളെ ട്രോളിയവരോട് പ്രതികരിച്ച്‌ ദിലീപ് ജോഷി

നടന്‍ ദിലീപ് ജോഷിയുടെ മകള്‍ നിയതി ജോഷിയുടെ വിവാഹം ഏതാനും ആഴ്ച്ചകള്‍ക്കു മുമ്ബായിരുന്നു കഴിഞ്ഞത്. ചെറുപ്പത്തില്‍ തന്നെ തലനരക്കുന്ന അവസ്ഥ നിയതിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഈ നര മറക്കാന്‍ നിയതി കൂട്ടാക്കിയില്ല. തന്റെ വിവാഹത്തിനു നിയതി നരയോടുകൂടിയാണ് വധുവായി അണിഞ്ഞൊരുങ്ങി എത്തിയത്. ഇതിനെ അഭിനന്ദിച്ചും ട്രോളിയും ഒരുപാടുപേര്‍ പ്രതികരിച്ചിരുന്നു.

വിവാഹഫോട്ടോയ്ക്കു താഴെ വധുവിന്റെ അമ്മയാണോ എന്ന പരിഹാസ കമന്‍റുകള്‍ വന്നു. എന്നാല്‍ നിയതിയെ അഭിനന്ദിച്ച്‌ അനേകം പേര്‍ എത്തിയിരുന്നു. വധു എങ്ങനെയാണോ അങ്ങനെ തന്നെയായിരിക്കണമെന്നും സമ്ബ്രദായരീതിയില്‍ മാറ്റം വരുത്തിയതിനു നിയതിയെ പലരും അഭിനന്ദിച്ചു. തിയതിയുടെ തീരുമാനത്തെക്കുറിച്ച്‌ ദിലീപ് ജോഷിയിതാ തുറന്നു പറഞ്ഞിരിക്കുകയാണ്. അവര്‍ക്ക് മകളുടെ നര ഒരു പ്രശ്‌നമേയല്ലായിരുന്നു. അതുകൊണ്ടാണ് വിവാഹദിനത്തിലും മകള്‍ നര മറയ്ക്കാതെയിരുന്നത്.

മകള്‍ നര മറയ്ക്കാതെ വിവാഹത്തിനു എത്തിയതില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്നമില്ലായിരുന്നു. ആളുകള്‍ ഇങ്ങനെ പ്രതികരിക്കുമെന്നു ഞാന്‍ കരുതിയില്ല. ഇതുവരെ ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയുണ്ടായിട്ടില്ല എന്നു ദിലീപ് ജോഷി പറഞ്ഞു. അവനവനായി മുന്നോട്ട് പോകാന്‍ നിയതി കാണിച്ച ധൈര്യത്തെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. വിവാഹദിനത്തില്‍ മകളുടെ തീരുമാനം ചിലരുടെയെങ്കിലും ജീവിതത്തില്‍ മാറ്റം വരുത്തിയതില്‍ സന്തോഷമുണ്ടെന്നും ദിലീപ് പ്രതികരിച്ചു.