ന്യായീകരിക്കാന്‍ മുട്ടുന്നവന്‍ കിതാബെടുത്തു വായിക്കു, നിങ്ങടെ ഇസ്ലാം ഇങ്ങനെ തന്നെ ആണ്, ജസ്ല മാടശ്ശേരിയുടെ കുറിപ്പ്

നൂപുര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ തയ്യല്‍ കടക്കാരനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ജസ്ല മാടശ്ശേരി. തലച്ചോറിനെ പ്രവര്‍ത്തനരഹിതവും ക്രൂരവും പൈശാചികവുമാക്കുന്ന ഒരു വൃത്തികെട്ട വിഷമാണ് ഈ സംഭവത്തിന് പിന്നിലെന്ന് ജസ്ല പറഞ്ഞു. സമാധാന മതവും സനാതന മതവും അടിച്ചു ചാവാതിരിക്കട്ടെയെന്നും, നിങ്ങള്‍ മതക്കാരുടെ പോരിനിടയില്‍ ഒരുപാട് നിരപരാധികളായ മനുഷ്യര്‍ ഇവിടെ ജീവിക്കുന്നുണ്ട് അവരെ വിട്ടേക്കണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ജസ്ല ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം : ജീവനാണ് നഷ്ടപ്പെടുന്നത്. ആര്‍ക്കായാലും, എന്തിന്റെ പേരിലായാലും, അങ്ങോട്ടായാലും ഇങ്ങോട്ടായാലും, ഒരാളുടെ ജീവന്‍നഷ്ടപ്പെട്ടു. എത്ര കുടുംബം അനാഥമായി. ആര്‍ക്കു വേണ്ടിയാണിത് എന്തിനു വേണ്ടിയാണ്? ഇതിവിടം കൊണ്ടവസാനിക്കും എന്ന് നിങ്ങളിലാര്‍ക്കെങ്കിലും തോന്നുന്നുണ്ടോ നിഷ്‌കളങ്കരെ? മതമാണ്, അതൊരു തരം മദമാണ്. മനുഷ്യന്റെ തലച്ചോറിനെ പ്രവര്‍ത്തനരഹിതവും ക്രൂരവും പൈശാചികവുമാക്കുന്ന ഒരു വൃത്തികെട്ട വിഷം. പരിണിത ഫലങ്ങള്‍ വേറെ വരാന്‍ കിടക്കുന്നു.

ഇതിനൊക്കെ പിരി കയറ്റി വിടുന്നവര്‍ സമൂഹത്തില്‍ മേലനങ്ങാതെ സുഖമായി ജീവിക്കും. വെട്ടാനും കുത്താനും കഴുത്തറുക്കാനും നടക്കുന്ന വിഡ്ഢികള്‍, അവനു അവന്റെ ജീവിതവും കുടുംബവും നഷ്ടപ്പെടും. സമാനചിന്തകാരികള്‍ക്കിടയില്‍ വര്‍ഗീയത നിറയ്ക്കും. സമാധാന മതവും സനാതന മതവും അടിച്ചു ചാവാതിരിക്കട്ടെ. നിങ്ങള്‍ മതക്കാരുടെ പോരിനിടയില്‍ കൊറേ നിരപരാധികളായ മനുഷ്യര്‍ ഇവിടെ ജീവിക്കുന്നുണ്ട്. അവരെ വിട്ടേക്കണം.

ഇപ്പൊ വരും ന്യായീകരണം. എന്റെ ഇസ്ലാം ഇങ്ങനല്ല, അവര് ഇസ്ലാം നാമധാരികള്‍ മാത്രമാണെന്ന് പറഞ്ഞു, അങനെ ന്യായീകരിക്കാന്‍ മുട്ടുന്നവന്‍ കിതാബെടുത്തു വായിക്കു, നിങ്ങടെ ഇസ്ലാം ഇങ്ങനെ തന്നെ ആണ്. ഏതു മതത്തിന്റെ ആയാലും മതമൈരുകള്‍ ഈ രാജ്യത്തെ ചിന്നഭിന്നമാക്കും. ഈ തീ ആളിപ്പടരാതിരിക്കട്ടെ.