മൈസൂരിൽ സ്വി​ഫ്റ്റ് ബ​സ് മ​റി​ഞ്ഞ് അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്.

 

ബം​ഗ​ളൂ​രു/ മൈ​സൂ​രു​വി​ന് സ​മീ​പം കെ​എ​സ്ആ​ർ​ടി​സിയുടെ സ്വി​ഫ്റ്റ് ബ​സ് മ​റി​ഞ്ഞ് അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. കോ​ട്ട​യ​ത്തു​നി​ന്നും ബം​ഗ​ളൂ​രു​വി​ന് പോയിരുന്ന ബ​സ് ന​ഞ്ച​ൻ​കോ​ടി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടുന്നത്.

ബുധനാഴ്ച പു​ല​ർ​ച്ചെ റോ​ഡി​ലെ ഡി​വൈ​ഡ​റി​ൽ ത​ട്ടി ബ​സ് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ മൈ​സൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയിട്ടുണ്ട്. ‍ഡ്രൈ​വ​ർ​ക്കും സാ​ര​മാ​യി പ​രി​ക്കുണ്ട്.

37 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. പോ​ലീ​സ് ഉ​ൾ​പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി​യാ​ണ് യാ​ത്ര​ക്കാ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യിരിക്കുന്നത്.