അത് പറഞ്ഞ് വെറുതെ ചൊറിയാന്‍ വരണ്ട, വിമര്‍ശകര്‍ക്ക് എതിരെ ജസ്ല മാടശ്ശേരി

സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിധേയയായിട്ടുള്ള യുവതിയാണ് ജസ്ല മാടശ്ശേരി. ബിഗ് ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയായിരുന്നു ജസ്ല. മത്സരത്തിനിടെ ഇവര്‍ പുറത്താവുരയും ചെയ്തിരുന്നു. ഇപ്പോള്‍ ബിഗ്‌ബോസിലെ തന്റെ മത്സരത്തെ ഇപ്പോഴും വിമര്‍ശിക്കുന്നവര്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ജസ്ല.

കോണ്‍ഗ്രസ്. ലീഗ് . സുഡാപ്പി. സംഘി. നന്മമരം ഫാന്‍സ്. അണ്ണനുയിര്‍ ഫാന്‍സ്. മറ്റു മത ഫണ്ടമെന്റലിസ്റ്റുകള്‍. ഇവരുടെ ഒക്കെ വാക്കുകളുടെ മാഹാത്മ്യം. ഞാന്‍ പണ്ട് മുതലേ അനുഭവിക്കുന്നതാണ്. അതിന്റെ പേരില്‍ വിലയിരുത്തുന്നവര്‍ക്ക് നല്ല നമസ്‌കാരം.- ജസ്ല ഫേസ്ബുക്കില്‍ കുറിച്ചു.

ജസ്ലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

ചിലര്‍ പറയുന്നു. (പ്രത്യേകിച്ചും യുക്തിവാദികള്‍ എന്ന് പറയുന്ന ചിലര്‍) മറുപടി ആയോ അല്ലാതെയോ കാണാം. നിങ്ങള്‍ക്കറിയാത്ത പലതുമുണ്ട്. .ബിഗ്‌ബോസില്‍ മതപരമായുള്ള ചര്‍ച്ചകളില്‍ സംസാരിച്ചില്ലെന്നും ആശയപരമായി സംവദിച്ചില്ലെന്നും. പറയുന്നവരോട്. അതൊരു ഗൈം ആയിരുന്നു.. Rules & regulations പാലിക്കുമെന്ന agreementല്‍ ആണ് ആ വീടിനുള്ളില്‍ വന്നത്. Rules & regulations വെണ്ടക്കാ അക്ഷരത്തില്‍ എഴുതിവെച്ചിട്ടുണ്ട്. മതവും രാഷ്ട്രീയവും പറയരുതെന്ന്. ഇത്തരത്തിലുള്ള സാമൂഹ്യവിഷയങ്ങളില്‍ സംസാരിച്ചും ഇടപെട്ടും ശീലമുള്ളൊരാളാണ് ഞാന്‍. പിന്നെ 76 കാമറുകളും ഒരു മുഴുവന്‍ ദിവസവും..അതിനിടയില്‍ നിങ്ങള്‍ കാണുന്ന സമയം എത്രയാണ്.

അത്തരത്തില്‍ ഒത്തിരി rules ..അങ്ങനെ അത്തരത്തിലൊരു റൂള് തെറ്റിച്ചതിനാണല്ലോ. അണ്ണനെ അടക്കം എടുത്ത് പുറത്തിട്ടത്. അതോണ്ട്. അത് പറഞ്ഞ് വെറുതെ ചൊറിയാന്‍ വരണ്ട. ലോക്ഡൗണില്‍ ഇത്രയധികം സ്വാതന്ത്ര്യമുണ്ടായിട്ടും പലരുടേയും മാനസീകാവസ്ഥ എന്താണ്. അതിനെക്കാള്‍ retsricted ആയ ഒരു അന്തരീക്ഷത്തില്‍ അത്ര ദിവസം നില്‍ക്കുമ്പോഴുള്ള മനുഷ്യസഹചമായ പ്രശ്‌നങ്ങള്‍ ഞങ്ങളും അനുഭവിച്ചിരുന്നു. പിന്നെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം നോക്കുന്നവര്‍ക്ക് അതേ കാണാനാവു. നല്ലത്.

കോണ്‍ഗ്രസ്. ലീഗ് . സുഡാപ്പി. സംഘി. നന്മമരം ഫാന്‍സ്. അണ്ണനുയിര്‍ ഫാന്‍സ്. മറ്റു മത ഫണ്ടമെന്റലിസ്റ്റുകള്‍. ഇവരുടെ ഒക്കെ വാക്കുകളുടെ മാഹാത്മ്യം. ഞാന്‍ പണ്ട് മുതലേ അനുഭവിക്കുന്നതായത്. കൊണ്ട്. കല്ലി വല്ലി. അതിന്റെ പേരില്‍ വിലയിരുത്തുന്നവര്‍ക്ക് നല്ല നമസ്‌കാരം. (പിന്നൊരുകാര്യം. അതില്‍ പങ്കെടുത്ത ഞങ്ങള്‍ക്ക് സാമ്പത്തിക ലാഭമെങ്കിലുമുണ്ട്. ചുമ്മാ തെറിവിളിക്കുന്നവര്‍ക്ക് നിങ്ങളുടെ വായ് നാറുന്നു..സമയം പോകുന്നുവെന്നല്ലാതെ എന്ത് കഷ്ടം..)

https://www.facebook.com/jazlabeenu.madasseri/posts/2573139432945900