പ്രവീൺ റാണക്ക് എക്സലൻസി അവാർഡ് കൊടുത്ത നികേഷ് കുമാർ മാധ്യമ പ്രവർത്തകർക്ക് അപമാനം- ജിജി നിക്സ്ൺ

നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണയ്ക്ക് ഇൻ്റർനാഷനൽ എക്സലൻസി അവാർഡ് നൽകി
ആദരിച്ച റിപ്പോർട്ടർ ചാനലും മാധ്യമ സിംഹം നികേഷ് കുമാറും പരിഹാസ്യരാക്കുന്നു. കേരളത്തിലെ ജനങ്ങളെ പറ്റിച്ച് കോടികൾ കൈക്കലാക്കിയ പ്രതിക്കാണ് റിപ്പോർട്ടർ ചാനൽ ഇൻ്റർനാഷനൽ എക്സലൻസി അവാർഡ് നൽകിയിരിക്കുന്നത് എന്ന് ഓർക്കണം. ഒരു തട്ടിപ്പ് വീരന് ഇങ്ങനൊരു അവാർഡ് കൊടുക്കാൻ മാത്രം ബുദ്ധിയില്ലാത്തവരാണോ ഇതിന് പിന്നിലുണ്ടായിരുന്നത്. റിപ്പോർട്ടർ ചാനലിനും നികേഷ് കുമാറിനുമെതിരെ ജിജി നിക്സ്ൺ പങ്കുവെച്ച കുറിപ്പ് വായിക്കാം

ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം

നീകേഷേ നിങ്ങൾ മാധ്യമ പ്രവർത്തകർക്കു് ആകെ അപമാനം ആണ്. ഭൂലോക ഫ്രോഡും തട്ടിപ്പു വീരനുമായ പ്രവീൺ റാണയെ റിപ്പോർട്ടർ ചാനൽ ഇൻ്റർനാഷനൽ എക്സലൻസി അവാർഡിനു തിരഞ്ഞെടുത്ത മാധ്യമ സിംഹം നികേഷ് കുമാറിനു കയ്യോടെ കേരള രത്ന സമ്മാനിക്കണം. ഫ്രോഡ് എക്സലൻസി അവാർഡിൻ്റെ റേറ്റ് കൂടി നികേഷ് പരസ്യപ്പെടുത്തട്ടെ.

പണം വാങ്ങി തട്ടിപ്പുരാജാവിനു് അവാർഡ് കൊടുക്കാൻ തക്ക ഇയാൾ അധഃപതിച്ചുപോയല്ലോ ? ലജ്ജയില്ലേ നികേഷേ താങ്കൾക്കു. കേരളത്തിലെ നൂറുകണക്കിന് ആളുകളെ കബളിപ്പിച്ചു കോടാനുകോടി രൂപ തട്ടിയെടുത്ത പ്രവീൺ റാണയാണ് ഇന്റർനാഷ്ണൽ എക്സലന്സി അവാർഡിനു അർഹമായത് എന്നോർക്കുക . നികേഷ് എന്തോരു ഊളയാണു,പരാജയം ആണ്.

നികേഷേ ആ അവാർഡിന്റെ റേറ്റ് എത്രയാണെന്ന് കൂടി താങ്കൾ വ്യക്തമാക്കുക. താങ്കൾക്കും സുനിതാ ദേവദാസിനും തീവ്രവാദ സംഘടനകൾക്കെതിരെ പോരാടുന്ന എന്നെ അപമാനിച്ചു് വീഡിയോയും വാർത്തയും ചെയ്തതിനു് എത്ര കിട്ടി എന്നുകുടി വ്യക്തമാക്കുക.

ഏതായാലും നികേഷേ താങ്കൾ Green Media Syndicate -ന്റിന്റേയും, തട്ടിപ്പു രാജാവു പ്രവീൺ റാണ പോലുള്ള കൂതറ കള്ളന്മാരുടേയും മൂടുതാങ്ങിയാണു് എന്നു് താങ്കൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു . നാണമില്ലേ നികേഷ് കുമാറേ ഒരു തട്ടിപ്പുവീരനു അവാർഡു് കൊടുക്കാൻ ? അതിന്റെ അർത്ഥം പ്രവീൺ റാണയുടെ തട്ടിപ്പിനു താങ്കളും ,താങ്കളെപോലുള്ള നിരവധി കപട മാധ്യമങ്ങളും ,മാധ്യമ പ്രവർത്തകരും കൂട്ടുനിന്നു എന്നല്ലേ ?
ഏറ്റവും ഒടുവിൽ ആയി പ്രവീൺ റാണ നടത്തിയ കോടാനുകോടി രൂപയുടെ തട്ടിപ്പിൽ കേരളത്തിലെ മാധ്യമങ്ങൾക്കും,മാധ്യമ പ്രവർത്തകർക്കും എന്താണു് പങ്കു് എന്നു് അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു് ഞാൻ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളെ സമീപിക്കുവാൻ പോവുകയാണു്. Anti Terrorism Cyber Wing ഇക്കാര്യത്തിൽ ഉടൻ പരാതി നൽകുന്നതാണ്. കൂടാതെ ‘റിപ്പോർട്ടർ ഇന്റർനാഷ്ണൽ എക്സലന്സി അവാർഡു്’ തട്ടിപ്പുരാജാവ് പ്രവീൺ റാണയ്ക്ക് സമ്മാനിക്കുന്നത് ഉൾപ്പെടെയുള്ള വീഡിയോ തുടങ്ങിയ തെളിവുകളും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്കു ATCW കൈമാറുന്നതാണ്. പ്രവീൺ റാണയ്ക്ക് സമൂഹത്തിൽ മാന്യത ഉണ്ടാക്കിക്കൊടുത്ത് നിക്ഷേപകരെ കബളിപ്പിക്കാൻ കൂട്ടു നിന്നതിനു റിപ്പോർട്ടർ ചാനൽ എം.ഡി.: നികേഷ് കുമാറിനെതിരെയും വഞ്ചനാ കുറ്റം ചുമത്തണം എന്ന് ATCW ആവശ്യപ്പെടുന്നു.ജയ് ഹിന്ദ്