‘ഈ സിനിമ കൊണ്ട് ലോകം നന്നാക്കാം എന്നൊന്നും എനിയ്ക്ക് വ്യാമോഹമില്ല’; ഇന്ത്യന്‍ കിച്ചണിന്റെ സംവിധായകന്‍

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ നിറയേ. സ്വപ്‌നങ്ങളും ആഗ്രഹങ്ങളും മനസ്സിലടക്കി വീടിന്റെ അടുക്കളകളില്‍ മാത്രമായി ഒതുങ്ങിപ്പോകുന്ന സ്ത്രീകളുടെ കഥ പറഞ്ഞുകൊണ്ടാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പ്രേക്ഷക പ്രീതി നേടിയത്. സിനിമയ്ക്ക് വ്യ്കതമായൊരു രാഷ്ട്രീയമുണ്ടെന്നും താന്‍ അനുഭവിച്ച ഫ്രസ്ട്രേഷനില്‍ നിന്നാണ് ഈ സിനിമ രൂപപ്പെട്ടതെന്നും സംവിധായകന്‍ ജിയോ ബേബി പറയുന്നു.

ചിത്രത്തെ കുറിച്ച് ഒരു പുരുഷന്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അവരവരുടെ വീടുകളിലെ സ്ത്രീകളില്‍ നിന്ന് തന്നെ മറുപടി ലഭിയ്ക്കുന്നുവെന്നും ജിയോ പറഞ്ഞു. ഈ സിനിമ കണ്ട് ഒരു പുരുഷനെങ്കിലും മാറി ചിന്തിച്ചാല്‍, ഒരു സ്ത്രീയെങ്കിലും പ്രതികരിച്ചാല്‍ അത് തന്നെയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിന്റെ വിജയമെന്നും ജിയോ കൂട്ടിച്ചേര്‍ത്തു.

കഥാപാത്രങ്ങളെ ഒരു പേരിലേക്ക് ഒതുക്കേണ്ടതില്ല എന്ന് തോന്നിയത് കൊണ്ടാണ് എടീ, ചേട്ടന്‍, അച്ഛന്‍ അമ്മ എന്നിങ്ങനെയാക്കി അവതരിപ്പിച്ചത്. ഡബ്ബിങിന്റെ സമയത്ത് അടുക്കളയിലെ ശബ്ദങ്ങള്‍ കേട്ടപ്പോള്‍ ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ യോജിക്കുന്നത് പശ്ചാത്തല സംഗീതത്തെക്കാള്‍ അത് തന്നെയാണെന്ന് തോന്നിയെന്നും ജിയോ പറഞ്ഞു.

ഈ സിനിമ കൊണ്ട് ലോകം നന്നാക്കാം എന്നൊന്നും എനിയ്ക്ക് വ്യാമോഹമില്ല. ആരെങ്കിലുമൊന്ന് മാറി ചിന്തിച്ചാല്‍ അത് തന്നെ സിനിമയുടെ വിജയമാണ്. സിനിമയ്ക്ക് വ്യക്തമായ രാഷ്ട്രീയം ഉള്ളത് കൊണ്ട് തന്നെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അത് പ്രതീക്ഷിച്ചതാണ്. എന്നാല്‍ അത്രയേറെ വിവാദമാവാത്തതിന് കാരണം. സ്ത്രീ സമൂഹം തന്നെയാണ്. പുരുഷന്മാര്‍ അത് ഏറ്റെടുക്കാത്തതും കാരണമാണ്.

നായികയെ ഏറ്റവും കൂളായ സാഹചര്യത്തില്‍ നിര്‍ത്തി ബുദ്ധിമുട്ടിയ്ക്കുകയായിരുന്നു സിനിമയില്‍. ചെയ്തു നോക്കുമ്പോള്‍ മാത്രമേ ഓരോ ജോലിയ്ക്കും വേണ്ടി വരുന്ന കായിക അധ്വാനം തിരിച്ചറിയുകയുള്ളൂ. കാണുന്നവര്‍ക്ക് ഓ ഇതെന്ത് എന്ന് തോന്നിയേക്കാം. ഞാന്‍ അനുഭവിച്ച ഫ്രസ്ട്രേഷനില്‍ നിന്നാണ് ഈ സിനിമ രൂപപ്പെട്ടത്. എന്റെ അമ്മയ്ക്കും ഭാര്യയ്ക്കും സഹോദരിയ്ക്കും ഈ അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ടാവാം. ഭാര്യ പ്രസവം കഴിഞ്ഞു നില്‍ക്കുമ്പോഴൊക്കെ ഞാന്‍ അടുക്കളയില്‍ കയറിയിരുന്നു.

പതിനൊന്ന് മണിയ്ക്കൊക്കെയാണ് അന്ന് അടുക്കളയില്‍ നിന്നും ഇറങ്ങിയത്. അന്നത്തെ എന്റെ മാനസികാവസ്ഥയാണ് ഞാന്‍ നിമിഷയിലൂടെ പുറത്ത് കാണിച്ചത്. ഈ സിനിമ കൊണ്ട് ലോകം നന്നാക്കാം എന്നൊന്നും എനിയ്ക്ക് വ്യാമോഹമില്ല. ആരെങ്കിലുമൊന്ന് മാറി ചിന്തിച്ചാല്‍ അത് തന്നെ സിനിമയുടെ വിജയമാണ്. സിനിമയ്ക്ക് വ്യക്തമായ രാഷ്ട്രീയം ഉള്ളത് കൊണ്ട് തന്നെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അത് പ്രതീക്ഷിച്ചതാണ്. എന്നാല്‍ അത്രയേറെ വിവാദമാവാത്തതിന് കാരണം. സ്ത്രീ സമൂഹം തന്നെയാണ്. പുരുഷന്മാര്‍ അത് ഏറ്റെടുക്കാത്തതും കാരണമാണ്. ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജിയോ ബേബി പറഞ്ഞു.