ഉയര്‍ന്ന വിദ്യാഭ്യാസമുള്ള മാതാപിതാക്കള്‍ പോലും ഇതിന് തയ്യാറായെങ്കില്‍, എത്രമാത്രം അപകടകരമാണ് വിശ്വാസം, ജോമോള്‍ ജോസഫ് കുറിക്കുന്നു

കഴിഞ്ഞ ദിവസമാണ് രണ്ട് പെണ്‍മക്കളെ മാതാപിതാക്കള്‍ ബലി നല്‍കിയത്. വാര്‍ത്തയില്‍ ഇന്ത്യ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മോഡല്‍ ജോമോള്‍ ജോസഫ്. വിശ്വാസത്തിന്റെ പേരില്‍ നാടിനെ കലാപത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന അതേ നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും മറക്കരുത്. വിശ്വാസത്തിന്റെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ കൊന്നുതള്ളുന്ന നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നതെന്നതും മറക്കരുത്. മനുഷ്യന്റെ ശത്രുവും മനുഷ്യജീവിതത്തിലെ വില്ലനും തന്നെയായി വിശ്വാസം ഇന്നും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നു. എത്രമാത്രം അപകടകരമാണ് ഈ സ്ഥിതി. നമ്മള്‍ ഓരോരുത്തരും ചിന്തിക്കേണ്ട അടിയന്തിരമായി തിരുത്തേണ്ട പലതും വിശ്വാസം എന്ന തെമ്മാടിത്തരം സംബന്ധിച്ചത് തന്നെയാണ്.-ജോമോള്‍ ജോസഫിന്റെ കുറിപ്പ്.

ജോമോളുടെ കുറിപ്പ്, വിശ്വാസത്തിന് മുന്നില്‍ വിവേകബുദ്ധി ഇല്ലാതാകുന്ന മനുഷ്യര്‍.. ‘ആന്ധ്രാപ്രദേശില്‍ അമ്മ 2 പെണ്‍മക്കളെ ബലിയര്‍പ്പിച്ചു’ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ നിന്നും ഈ വാര്‍ത്ത വന്നത് കഴിഞ്ഞ ദിവസമാണ്. MSc, MPhil, PhD ബിരുദധാരിയായ അസോസിയേറ്റ് പ്രൊഫസറും കോളജ് വൈസ് പ്രിന്‍സിപ്പളായ അച്ഛന്റേയും, MSc Maths ഗോള്‍ഡ് മെഡലിസ്റ്റായ അമ്മയുടേയും പെണ്‍ മക്കളായ അലേക്യ (27), സായ് ദിവ്യ (22) എന്നിവരെ വീട്ടിലെ പൂജാ മുറിയില്‍ വെച്ച് ഡംബെല്‍ ഉപയോഗിച്ച് കൊലപ്പെടുത്തി ബലിയര്‍പ്പിച്ചത്. ഞായറാഴ്ച്ച കലിയുഗം കഴിഞ്ഞ് തിങ്കളാഴ്ച മുതല്‍ സത്യയുഗ ആരംഭിക്കുന്നതിനാല്‍ അവരുടെ പെണ്‍മക്കള്‍ അടുത്ത ദിവസം പുനര്‍ജീവിക്കും എന്ന ആത്മീയ ഉപദേശം അനുസരിച്ചാണ് ആ അമ്മ ബലികര്‍മ്മം നടത്തിയത്. ബലികര്‍മ്മം നടത്തിയ ആ അമ്മ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കൂടിയാണ്.

മൂത്ത മകളായ അലേക്യ ഭോപ്പാലില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി, ഇളയ മകള്‍ സായ് ദിവ്യ ബിബിഎ ബിരുദധാരിയും മുംബൈയിലെ എ ആര്‍ റഹ്മാന്‍ സ്‌കൂള്‍ ഓഫ് മ്യൂസികിലെ സ്റ്റുഡന്റ് കൂടിയായിരുന്നു. ഇത്രയും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള മാതാപിതാക്കള്‍ പോലും, കേവല വിശ്വാസത്തിന്റെ പേരില്‍ ബലികര്‍മ്മമെന്ന ലേബലില്‍ സ്വന്തം മക്കളെ കൊന്നുതള്ളാന്‍ തയ്യറായി എങ്കില്‍, എത്രമാത്രം അപകടകരമാണ് വിശ്വാസം എന്നത് നമ്മള്‍ കാണാതെ പോകരുത്.

സ്‌പേസ് സയന്‍സില്‍ ഗതിവേഗം നേടി, നിര്‍മ്മിച്ച റോക്കറ്റുകള്‍ പോലും ആകാശത്തേക്ക് വിടുന്നതിന് മുമ്പ്, നാരങ്ങാ വെക്കലും, തേങ്ങയുടക്കലും, പൂജാകര്‍മ്മങ്ങളും പതിവാക്കിയ ആധുനീക യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് മറക്കരുത്!! വിശ്വാസത്തിന്റെ പേരില്‍ നാടിനെ കലാപത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന അതേ നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും മറക്കരുത്. വിശ്വാസത്തിന്റെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ കൊന്നുതള്ളുന്ന നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നതെന്നതും മറക്കരുത്. മനുഷ്യന്റെ ശത്രുവും മനുഷ്യജീവിതത്തിലെ വില്ലനും തന്നെയായി വിശ്വാസം ഇന്നും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നു. എത്രമാത്രം അപകടകരമാണ് ഈ സ്ഥിതി. നമ്മള്‍ ഓരോരുത്തരും ചിന്തിക്കേണ്ട അടിയന്തിരമായി തിരുത്തേണ്ട പലതും വിശ്വാസം എന്ന തെമ്മാടിത്തരം സംബന്ധിച്ചത് തന്നെയാണ്.