പുരുഷന്റെ ഭാഗ്യം എന്ന് പറയുന്നത്, കോഫി ഹൗസിലെ ഉപ്പിന്റെ പാട്ട പോലെയാണ്, ജിഷിന്‍ പറയുന്നു

ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ അഭിനയ രംഗത്ത് എത്തിയ നടനാണ് ജിഷിന്‍ മോഹന്‍. വില്ലന്‍ കഥാപാത്രങ്ങളിലൂടെയും മറ്റ് വേഷങ്ങളിലൂടെയും നടന്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. നടി വരദയാണ് ജിഷിന്റെ ഭാര്യ. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. സീരിയലുകള്‍ക്ക് പുറമെ സിനിമയിലും വരദ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലും ജിഷിന്‍ സജീവമാണ്. വ്യത്യസ്ത കുറിപ്പുകള്‍ പങ്കുവെച്ച് ജിഷിന്‍ രംഗത്തെത്താറുണ്ട്. ഇത്തരം പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

ഇപ്പോള്‍ നടന്റേതായി പുറത്തെത്തിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലായിരിക്കുക ആണ്. ഇന്റര്‍നാഷണല്‍ മെന്‍സ് ഡേയെ കുറിച്ചുളള ഒരു കുറിപ്പുമായിട്ടാണ് നടന്‍ എത്തിയത്. സത്യ എന്ന പെണ്‍കുട്ടി സീരിയലിലെ മെര്‍ഷീനയ്ക്കും ആര്‍ദ്ര ദാസിനും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടന്റെ പോസ്റ്റ്. ‘ഇന്ന് നവംബര്‍ 19. ലോക പുരുഷദിനം. പുരുഷന്റെ ഭാഗ്യം എന്ന് പറയുന്നത്, കോഫി ഹൗസിലെ ഉപ്പിന്റെ പാട്ട പോലെയാണ്. എത്ര കുടഞ്ഞാലും വീഴില്ല. വീഴുമ്‌ബോഴോ.. അടപ്പ് തുറന്ന് ഒന്നടങ്കം മുഴുവനായങ്ങ് വീഴും. ദേ.. ഇതുപോലെ, ജിഷിന്‍ മോഹന്‍ കുറിച്ചു.

നിരവധി പേര്‍ ജിഷിന്റെ കുറിപ്പിന് കമന്റുകളുമായി എത്തി. രണ്ട് സുന്ദരിമാരുടെ നടുവില്‍ കയറി നില്‍ക്കുന്നത് കണ്ണുതട്ടാതിരിക്കാന്‍ വേണ്ടിയാണോ എന്നാണ് ഒരാള്‍ ചോദിച്ചത്. ക്യാപ്ഷന്‍ സിംഹമാണ് ജിഷിനെന്ന് വിളിച്ചുകൊണ്ടാണ് മറ്റ് ചിലര്‍ എത്തിയിരിക്കുന്നത്. രണ്ടാള്‍ടെയും നടുവില്‍ നിന്നുകൊണ്ടുളള ചിത്രം അടിപൊളിയാണെന്നും ആരാധകര്‍ കുറിച്ചിരിക്കുന്നു.

അമലയെന്ന പരമ്പരയില്‍ അഭിനയിച്ചതിന് പിന്നാലെയാണ് വരദ ശ്രദ്ധിക്കപ്പെടുന്നത്.സീരിയലില്‍ വില്ലനായി എത്തിയ ജിഷിനുമായി വരദ പ്രണയത്തില്‍ ആവുകയും വിവഹം ചെയ്യുകയുമായിരുന്നു.തന്നെ കണ്ടാല്‍ വില്ലനെ പോലുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍# അങ്ങനെയല്ലെന്നാണ് ജിഷിന്‍ പറയുന്നത്.വിവാഹത്തിന് ശേഷവും ഇരുവരും അഭിനയത്തില്‍ സജീവമാണ്.മകനൊപ്പമുള്ള ചിത്രങ്ങളുമായും മകനെക്കുറിച്ചുള്ള വിശേഷങ്ങളൊക്കെ പങ്കുവെച്ചും താരം സോഷ്യല്‍ മീഡിയകളില്‍ എത്താറുണ്ട്.