കുടിയേറ്റ വിലക്ക് നീക്കി അമേരിക്ക

അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്ന കുടിയേറ്റ വിലക്ക് പ്രസിഡന്റ് ജോ ബൈഡൻ നീക്കി. മരവിപ്പിച്ചിരുന്ന ഗ്രീൻ കാർഡ് പുനഃരാരംഭിച്ചത് ഇന്ത്യക്കാരുൾപ്പടെ നിരവധി പേർക്ക് ആശ്വാസമാകും.

ഈ വർഷം മാർച്ച് 31 വരെയായിരുന്നു ട്രംപ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. കൊവിഡ് മൂലമുണ്ടായ തൊഴിലില്ലായ്മ ഉൾപ്പടെയുള്ള പ്രതിസന്ധികളിൽ നിന്ന് അമേരിക്കൻ ജനതയെ രക്ഷിക്കാൻ വേണ്ടിയാണു നടപടിയെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാൽ വിലക്ക് അമേരിക്കയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് ബൈഡന്റെ നിലപാട്.