എന്ത് ധരിക്കണം, എന്ത് കഴിക്കണം എന്നത് ഓരോ വ്യക്തിയുടെയും പേർസണൽ ചോയ്സ് ആണ്- ജോമോൾ ജോസഫ്

ഹിജാബ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുവദിക്കാനാകില്ലെന്ന കർണാടക സർക്കാരിന്റെ ഉത്തരവ്, ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. യൂണിഫോം ഒരു വിധത്തിലും വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റമല്ല, ആ സ്ഥാപനത്തിൽ ഉള്ളപ്പോഴോ , സ്ഥാപനത്തിൽ നിന്നും ഔദ്യോഗീക യാത്രകൾ പോകുമ്പോളോ ആണ് യൂണിഫോം ബാധകം. ആ സ്ഥാപനത്തിന് പുറത്തു മാത്രമാണ് വ്യക്തിക്ക് ജീവിതം. ആ വ്യക്തിക്ക് ജീവിതത്തിൽ എന്ത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നതെല്ലാം ഓരോ വ്യക്തിയുടെയും പേർസണൽ ചോയ്സ് ആണെന്ന് സോഷ്യലമ‍ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഹിജാബ് : കോടതി വിധിയെ സ്വാഗതം ചെയ്യുന്നു.. യൂണിഫോം എന്നത് സകല വേർതിരിവുകളും ഇല്ലാതാക്കി, എല്ലാവരെയും സമന്മാരായി പരിഗണിക്കുന്നതിനാണ്.. യൂണിഫോം വഴി ഇല്ലാതാകുന്നത് സാമ്പത്തീക വേർതിരിവുകളും, ജാതീയമായ, വർഗീയമായ, മതപരമായ വേർതിരിവുകളും ആണ്.. യൂണിഫോം ഉള്ള സ്കൂളുകളിൽ പഠിക്കാനോ, സ്ഥാപനങ്ങളിൽ ജോലി ചെയ്യാനോ പോകുമ്പോൾ അവിടത്തെ സിസ്റ്റം അനുസരിച്ചുള്ള യൂണിഫോം തന്നെ ധരിക്കണം, അല്ലാതെ ആ യൂണിഫോമിൽ പലതിനെയും ചേർത്ത് വെച്ച്, ജാതീയമായ മതപരമായ വേർതിരിവുകൾ കൂട്ടിച്ചേർക്കുക അല്ല വേണ്ടത്.

യൂണിഫോം ഒരു വിധത്തിലും വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റമല്ല, ആ സ്ഥാപനത്തിൽ ഉള്ളപ്പോഴോ , സ്ഥാപനത്തിൽ നിന്നും ഔദ്യോഗീക യാത്രകൾ പോകുമ്പോളോ ആണ് യൂണിഫോം ബാധകം. ആ സ്ഥാപനത്തിന് പുറത്തു മാത്രമാണ് വ്യക്തിക്ക് ജീവിതം. ആ വ്യക്തിക്ക് ജീവിതത്തിൽ എന്ത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നതെല്ലാം ഓരോ വ്യക്തിയുടെയും പേർസണൽ ചോയ്സ് ആണ്. ആ പേർസണൽ ചോയ്സിലേക്കുള്ള കടന്നുകയറ്റം മാത്രമാണ് മൗലീക അവകാശങ്ങളുടെ ലംഘനത്തിൽ ഉൾപ്പെടുക.. വസ്തുതകൾ ഇതായിരിക്കെ ഹിജാബ് യൂണിഫോമിന്റെ കൂടെ കൂട്ടിച്ചർക്കുന്നത് തടഞ്ഞുകൊണ്ടുള്ള കോടതിവിധിയെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നു.