നടന്മാരുടെ വിവാഹബന്ധം തകര്‍ക്കാന്‍ താല്‍പര്യമില്ല; ബാച്ചിലറായ അനിരുദ്ധിനെ വിവാഹം കഴിക്കാമെന്ന് പ്രശസ്ത ഗായിക

തമിഴിലെ മുന്‍നിര സംവിധായകനായ അനിരുദ്ധ് രവിചന്ദ്രറിന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകള്‍ക്ക് സംഗീതമൊരുക്കി ഹിറ്റുകള്‍ നേടിയ അനിരുദ്ധ് ഹിന്ദിയിലേക്ക് കൂടി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍. ഇതിനിടെ വീണ്ടും താരത്തിന്റെ വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലാവുകയാണ്.

അനിരുദ്ധിനെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് പ്രശസ്തയായ ഗായിക രംഗത്ത് വന്നിരിക്കുകയാണിപ്പോള്. തെന്നിന്ത്യയിലെ ശ്രദ്ധേയായ ഗായികയാണ് ജോണിറ്റ ഗാന്ധി. ചെല്ലമ്മ, അറബിക് കുത്തു, പ്രൈവറ്റ് പാര്‍ട്ടി, തുടങ്ങിയ പാട്ടുകളില്‍ അനിരുദ്ധിനൊപ്പം ജോണിറ്റ പ്രവര്‍ത്തിച്ചിരുന്നു. അടുത്തിടെ ഒരു അവാര്‍ഡ് ചടങ്ങില്‍ കില്‍, മാരി & കിസ് എന്ന ഗെയിം കളിക്കാന്‍ ജോണിറ്റയോട് ആവശ്യപ്പെട്ടിരുന്നു.

അനിരുദ്ധ്, സൂര്യ, രണ്‍വീര്‍ എന്നിവരെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് അവതാരകന്‍ നല്‍കിയത്. ജോണിറ്റ തമാശരൂപേണയാണ് ഈ ചോദ്യത്തിനുള്ള മറുപടി നല്‍കിയത്. എല്ലാവരുമായും ഞാന്‍ സൗഹൃദത്തിലായിരിക്കും. എനിക്ക് അനിരുദ്ധിനെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹം. കാരണം അവതാരകന്‍ നല്‍കിയ മൂന്ന് ഓപ്ഷനുകളില്‍ അദ്ദേഹം മാത്രമാണ് ബാച്ചിലറായിട്ടുള്ളത്. ഒരു വിവാഹബന്ധം തകര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. രണ്‍വീറിന്റെ കൈയ്യില്‍ ഞാന്‍ ഉമ്മ കൊടുക്കും. സൂര്യയുമായി ഞാന്‍ സൗഹൃദത്തിലായിരിക്കും എന്നുമാണ് ജോണിറ്റ പറഞ്ഞത്.

എന്നാല്‍ ഗായിക വളരെ തമാശയായി പറഞ്ഞ കാര്യം ആണെങ്കിലും ആരാധകരത് ഏറ്റുപിടിച്ചു. അനിരുദ്ധും ജോണിറ്റയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കുകയാണ്. നേരത്തെ തന്നെ താരങ്ങള്‍ ഇഷ്ടത്തിലായിരുന്നു. വൈകാതെ വിവാഹം കഴിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ ഇതില്‍ താരങ്ങള്‍ പ്രതികരിക്കാനോ മറുപടി നല്‍കാനോ ശ്രമിച്ചിട്ടില്ല.

ഏറ്റവും പുതിയതായി വിക്രം എന്ന സിനിമയില്‍ സംഗീതം ഒരുക്കി കൊണ്ടാണ് അനിരുദ്ധ് വാര്‍ത്തകളില്‍ നിറഞ്ഞത്. സിനിമയിലെ സംഗീതത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇത് കൂടാതെ തലൈവര്‍ 169, എകെ 62, തുടങ്ങിയ സിനിമകള്‍ക്ക് സംഗീതം ഒരുക്കുന്നുണ്ട്. ബോളിവുഡില്‍ നയന്‍താരയും ഷാരുഖ് ഖാനും ഒരുമിക്കുന്ന ജവാന്‍ എന്ന ചിത്രത്തിന്റെ പിന്നണിയിലും അനിരുദ്ധുണ്ട്. ആറ്റ്‌ലിയാണ് ഈ സിനിമയുടെ സംവിധാനം.