ചന്ദ്രയാന്‍-2; ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യവും കാര്യക്ഷമവുമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ വ്യക്തമാക്കി. ഓര്‍ബിറ്ററിലെ എല്ലാ പേലോഡുകളുടെയും പ്രവര്‍ത്തനം ആരംഭിച്ചെന്നും അത് നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഓര്‍ബിറ്ററില്‍ എട്ട് ശാസ്ത്രപരീക്ഷണ ഉപകരണങ്ങളാണുള്ളത്. ചന്ദ്രോപരിതലത്തില്‍ വിവിധ പരീക്ഷണങ്ങള്‍ക്കും പുതിയ വിവരങ്ങള്‍ കണ്ടെത്താനും ഇത് സഹായിക്കുന്നതാണ്.

ചന്ദ്രോപരിതലത്തിന്റെ ത്രീഡി മാപ്പുകള്‍ തയ്യാറാക്കുന്നതിനായി മാപ്പിങ്ന ടത്തുക,മഗ്നീഷ്യം,അലുമിനിയം,സിലിക്കണ്‍,കാത്സ്യം,ടൈറ്റാനിയം,ഇരുമ്ബ്,സോഡിയം തുടങ്ങിയവയുടെ സാന്നിധ്യം കണ്ടെത്തല്‍, ദക്ഷിണധ്രുവത്തിലെ തണുത്തുറഞ്ഞ വെള്ളത്തിന്റെ അളവ് കണക്കാക്കല്‍ തുടങ്ങിയവയാണ് ഈ പേലോഡുകളുടെ കര്‍ത്തവ്യം.