ഗവർണറുടെ നിലപാടുകൾ സ്വന്തം പദവിക്കും മാന്യതയ്ക്കും നിരക്കാത്തത്; കെ സുധാകരൻ

ഗവർണറുടെ നിലപാടുകൾ സ്വന്തം പദവിക്കും മാന്യതയ്ക്കും നിരക്കാത്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലമറന്ന് പെരുമാറുന്നെനും കെ സുധാകരൻ വിമർശിച്ചു. ജനങ്ങളുടെ മനസമാധാനം തകർത്ത സംഭവമായി സിൽവർ ലൈൻ മാറി, ട്രാക്ക് പോകുന്ന പരിസരത്തുള്ളവരും പ്രതിസന്ധിയിലാകും.

കല്ലിടുന്നത് കോടതിയലക്ഷ്യമാണെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷൻ കോടതിയെ പോലും ബഹുമാനിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കുറ്റപ്പെടുത്തി. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ തുറന്ന പോരിന് കോണ്‍ഗ്രസ്. കെ–റെയില്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.

മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ ക്രമസമാധാനത്തകര്‍ച്ച ക്ഷണിച്ചുവരുത്താം. സര്‍ക്കാര്‍ വാശിയോടെ നീങ്ങിയാല്‍ കോണ്‍ഗ്രസ് യുദ്ധസന്നാഹത്തോടെ നീങ്ങും. സില്‍വര്‍ ലൈനില്‍ സിപിഐഎം ലക്ഷ്യം അഞ്ചുശതമാനം കമ്മിഷനിലാണ്. സില്‍വര്‍ ലൈനിനുവേണ്ടി മുഖ്യമന്ത്രി വാശി പിടിക്കുന്നത് ലാവലിന്‍ നേട്ടം ഓര്‍ത്താണ്. ഒരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.