മുകളിൽ നിന്നുള്ള നിർദേശ പ്രകാരമാണ് പോലീസ് നടപടി, ഗുണ്ടകളെ തയാറാക്കി നിർത്തിയിരിക്കുകയാണെന്ന് കെ സുധാകരൻ

തിരുവനന്തപുരം. ഡിജിപി ഓഫീസ് മാര്‍ച്ചിനിടെ കണ്ണീര്‍ വാതകം പ്രയോഗിച്ചതില്‍ പോലീസിനെതിരെ കടുത്ത വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പോലീസിന്റെ നടപടി മുകളില്‍ നിന്നും ലഭിച്ച നിര്‍ദേശ പ്രകാരമാണെന്നും പോലീസിനകത്തു ഗുണ്ടകളെ ഇതിനായി തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പോലീസുകാര്‍ ക്രിമിനല്‍ പോലീസുകാര്‍, ക്രിമിനല്‍ സ്വഭാവമുള്ള പോലീസുകാര്‍ എന്നിങ്ങനെ ബാച്ച് തിരിച്ചിട്ടുണ്ടാകാമെന്നും കെ സുധാകരന്‍ ആരോപിച്ചു. കെപിസിസിയുടെ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടയതോടെ പ്രതിഷേധം കടുപ്പിക്കനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഉച്ചയ്ക്ക് ശേഷം സംസ്ഥാന വ്യാപകമായി മാര്‍ച്ച് സംഘടിപ്പിക്കും.

തലയിലേക്ക് വെള്ളം വീഴുന്നു. പെട്ടന്നു ശബ്ദം കേട്ടു. പുക വന്നപ്പോള്‍ ശ്വാസ തടസം ഉണ്ടായി. മുതിര്‍ന്ന നേതാക്കള്‍ സംസാരിക്കുമ്പോള്‍ ഇങ്ങനെ ചെയ്യാറില്ലെന്നും കെ സുധാകരന്‍.