പിണറായി വിജയൻ കേരളത്തിലെ പരിഹാസ്യനായ മുഖ്യമന്ത്രിയാണ്, ചെങ്കൊടി നിക്കറായി ഉടുക്കുന്നവരാണ് പോലീസിനുള്ളിലുള്ളത്, യുവമോർച്ച

തിരുവനന്തപുരം: പിണറായി വിജയൻ കേരളത്തിലെ പരിഹാസ്യനായ മുഖ്യമന്ത്രിയാണ്. ചെങ്കൊടി നിക്കറായി ഉടുക്കുന്നവരാണ് പോലീസിനുള്ളിലുള്ളതെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽകൃഷ്ണ . യുവമോർച്ചയോടാണ് കളിക്കുന്നതെന്ന് സിപിഎം ഓർക്കണം. നവകേരള മാർച്ചിൽ പ്രവർത്തകരെ മർദ്ദിച്ച പോലീസ് നടപടിയിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് യുവമോർച്ച സർക്കാരിനെതിരെ രം​ഗത്തു വന്നത്.

പ്രതിഷേധത്തിനിടയിൽ പോലീസും പ്രവർത്തകരുമായി വാക്കേറ്റവും സംഘർഷവും ഉടലെടുത്തിരിക്കുകയാണ്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽകൃഷ്ണ ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധിക്കുകയാണ്.

സംസ്ഥാനത്ത മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് നടത്തിയ നവകേരള സദസിന് ഇന്ന് തിരുവനന്തപുരത്ത് സമാപനം കുറിക്കുകയാണ്. സമാന ദിവസം തന്നെയാണ് ശക്തമായ പ്രതിഷേധവുമായി യുവമോർച്ച രം​ഗത്ത് എത്തിയിരിക്കുന്നത്. നവകേരള മാർച്ചിൽ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തുന്നത്.