എംഎം മണിയെ ചിമ്പാന്‍സിയായി ചിത്രീകരിച്ച സംഭവത്തില്‍ മഹിളകോണ്‍ഗ്രസിന് പിന്തുണയുമായി കെ സുധാകരന്‍

തിരുവനന്തപുരം/ എംഎം മണിയെ ചിമ്പാന്‍സിയായി ചിത്രീകിച്ച മഹളകോണ്ഡഗ്രസ് പ്രവര്‍ത്തകരെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ശരിക്കും അല്ലാത്തത് കാണിക്കുവാന്‍ കഴിയുമോ, അത് തന്നെയല്ലെ അദ്ദേഹത്തിന്റെ രൂപം കെ സുധാകന്‍ പറഞ്ഞു.

മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭ മാര്‍ച്ചിലാണ് വിവാദമായ കട്ടൗട്ട് പ്രദര്‍ശിപ്പിച്ചത്. കട്ടൗട്ട് വിവാദമായതോടെ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിത്രം ഒഴിപ്പിക്കുകയായിരുന്നു. എംഎം മണി ചിമ്പാന്‍സിയെപ്പോലെ ഇരിക്കുന്നതിന് ഞങ്ങള്‍ എന്ത് പിഴച്ചുവെന്ന് സുധാകരന്‍ ചോദിച്ചു.

സ്രഷ്ടാവിനോട് പറയുകയല്ലാതെ എന്ത് ചെയ്യുവാന്‍. മഹിള കോണ്‍ഗ്രസ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചെങ്കില്‍ അത് അവരുടെ മാന്യതയാണെന്ന് സുധാകരന്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ മഹിള കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചു.