കേരളത്തില്‍ വീണ്ടും മങ്കിപോക്‌സ്; കണ്ണൂര്‍ സ്വദേശി ചികിത്സയില്‍

കണ്ണൂര്‍/ കേരളത്തില്‍ ഒരാള്‍ക്ക് കൂടെ മങ്കിപോക്‌സ് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ നില തൃപ്തികരമാണ്.

ഈമാസം 13നാണ് രോഗി ദുബായില്‍ നിന്നും കണ്ണൂരിലെത്തിയത്. അടുത്ത സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.