കൈരളി ടിഎംടി നടത്തിയത് 85 കോടിയുടെ നികുതി തട്ടിപ്പ്, എക്‌സിക്യൂട്ടീവ് ഡയറക്ടറെ പൂട്ടി ഇന്റലിജന്‍സ് kairali tmt, GST

കൈരളി ടിഎംടി സ്റ്റീല്‍ ബാര്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമിയൂണ്‍ കല്യത്തിനെതിരെ കള്ളബില്ലില്‍ 85 കോടിയുടെ ജിഎസ്ടി തിരിമറി നടത്തിയ കേസില്‍ കൂടുതല്‍ അന്വേഷണം പ്രഖ്യാപിച്ച് ജിഎസ്ടി ഇന്റലിജന്‍സ്. kairali tmt. മാസങ്ങളായി ഹുമിയൂണ്‍ കല്യത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരീക്ഷിച്ച് വരികയായിരുന്നു. തുടര്‍ന്നാണ് തട്ടിപ്പിന്റെ പേരില്‍ ഹുമിയൂണ്‍ കല്യത്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തത്. ഡയരക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് ഡിജിജിഐയാണ് അറസ്റ്റ് ചെയ്തത്.

വലിയ നികുതി തട്ടിപ്പാണ് കൈരളി ടിഎംടി സ്റ്റീല്‍ ബാര്‍സ് കമ്പനിയും എക്‌സിക്യൂട്ടിവ് ഡയറക്ടറായ ഹുമിയൂണ്‍ കല്യത്തും ചേര്‍ന്ന് നടത്തിയിരിക്കുന്നത്. നിരവധി വിവരം ഇതുമായി ബന്ധപ്പെട്ട് പുറത്തെത്താനുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. 400 കോടിയുടെ വ്യാജ ഇന്‍വോയിസും 43 കോടിയുടെ വ്യാജ ബില്‍ ജിഎസ്ടി തട്ടിപ്പും പ്രാധമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പല പ്രധാനപ്പെട്ട വ്യവസായ സ്ഥാപനങ്ങളും വ്യാജ ബില്ലില്‍ നികുതി വെട്ടിക്കുന്നു എന്ന വിവരം ജിഎസ്ടി ഇന്റലിജന്‍സിന് ലഭിച്ചതിനെ തുടര്‍ന്നാണ് ഹുമിയൂണ്‍ ഉള്‍പ്പെടെയുള്ള ആളുകളെ അന്വേഷണ സംഘം നിരീക്ഷിച്ച് വന്നത്. തുടര്‍ന്നാണ് സര്‍ക്കാരിലേക്ക് എത്തേണ്ട കോടികളുടെ ജിഎസ്ടി തുക കള്ള ബില്‍ അടിച്ച് ടാക്‌സ് ക്രെഡിറ്റ് ഉണ്ടാക്കുകയാണ് ചെയ്തിരുന്നത്. സാധനങ്ങള്‍ കച്ചവടം ചെയ്യാതെ തന്നെ ബില്‍ അടിച്ചിരുന്നു. വളരെ ചെറിയ തുകയാണ് ജിഎസ്ടിയായി അടച്ചിരുന്നത്.