കെജിഎഫ് പോലെ ഉള്ള സിനിമ ചെയ്തു മലയാള സിനിമ വളര്‍ത്തൂ മനുഷ്യാ, ദുല്‍ഖറിനോട് ഒമര്‍ ലുലു

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് സംവിധായകന്‍. ഒമര്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ വളരെ വേഗത്തില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോള്‍ നടന്‍ ദുല്‍ഖര്‍ സല്മാനെ കുറിച്ച് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ദേയമാകുന്നത്.

ദയവായി സിജുവില്‍സണ്‍ ചെയ്താല്‍ ഹിറ്റാവുന്ന സിനിമ, ദുല്‍ഖര്‍ ചെയ്ത് ഹിറ്റാക്കരുതെന്ന് ഒമര്‍ പറയുന്നു. ദുല്‍ഖറിന്റെ സല്യൂട്ട് എന്ന ചിത്രം കണ്ടതിനു ശേഷമാണ് ഒമര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. കെജിഎഫ് പോലെയുള്ള ചിത്രങ്ങള്‍ ചെയ്ത് മലയാള സിനിമയെ വളര്‍ത്താനും ഒമര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ദുല്‍ഖനോട് ആവശ്യപ്പെടുന്നു.

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; ഇന്ന് Salute സിനിമ കണ്ടു എന്റെ അറിവില്‍ ഒരുപാട് പേര്‍ കൊതിക്കുന്ന ദുല്‍ഖന്റെ dateന് തീവിലയുണ്ട്. ദയവായി സിജുവില്‍സണ്‍ ചെയ്താല്‍ ഹിറ്റാവുന്ന സിനിമ ദുല്‍ഖര്‍ ചെയ്ത് ഹിറ്റാക്കരുത് നിങ്ങള്‍ KGF പോലെ ഉള്ള സിനിമ ചെയ്തു മലയാള സിനിമ വളര്‍ത്തൂ മനുഷ്യാ റോഷന്‍ ചേട്ടാ നിങ്ങള്‍ ശരിക്കും ഒരു നോട്ട് ബുക്ക് തന്നെ ഒരുപാട് പഠിക്കാന്‍ ഉണ്ട്.