ചെമ്പന്‍ വിനോദ്, തത്കാലം ഇങ്ങളാണ് ഇന്നെന്റെ ഉള്ളിലെ ആക്ഷന്‍ ഹീറോ, കല മോഹന്‍ പറയുന്നു

ഇന്നലെയാണ് നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതന്‍ ആയത്. കോട്ടയംകാരിയായ മറിയമാണ് ചെമ്പന്റെ വധു. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ ശേഷമാണ് ചെമ്പന്റെ രണ്ടാം വിവാഹം. തന്നേക്കാള്‍ വളരെയധികം പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് ചെമ്പന് നേരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്. ഇപ്പോള്‍ ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍.

എപ്പോഴും പെണ്ണിന്റെ കരച്ചിലും അവളുടെ തുമ്മലും ചീറ്റലും മാത്രം കുറിച്ചാല്‍ പോരാ. ആണിന്റെ നട്ടെല്ലിനെ കുറിച്ചും അവന്റെ കരുതലിന്റെ ചേര്‍ത്തുപിടിക്കലിനെ പറ്റിയും ഞാന്‍ ആലോചിക്കാന്‍ നിമിത്തമായ ചെമ്പന്‍ വിനോദ്, തത്കാലം ഇങ്ങളാണ് ഇന്നെന്റെ ഉള്ളിലെ ആക്ഷന്‍ ഹീറോ.- കല മോഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കല മോഹന്റെ ഫേസ്ബുക്ക് പോസ്റ്റ്;

ചെമ്പന്‍ വിനോദിനെ വ്യക്തിപരമായി എനിക്ക് അറിയില്ല. പക്ഷെ ഇന്നലെ മുതല്‍ അയാള്‍ എന്റെ ഹീറോ ലിസ്റ്റില്‍ ഉണ്ട്. അങ്ങേര്‍ക്കു അത്യാവശ്യം വിദ്യാഭ്യാസം ഉണ്ട്, സാമ്പത്തികം ഉണ്ട്. ആരോഗ്യോം ഇല്ലേ? അയാള്‍ക്ക് വേണേല്‍ അയാളുടെ ഇമേജ് സംരക്ഷിച്ചു കൊണ്ടൊരു മുപ്പത്തിയഞ്ചുകാരിക്ക് ”ജീവിതം കൊടുക്കാമായിരുന്നു. 44 കാരന് 35 ഒക്കെ നമ്മള് സഹിക്കും. അവളുടെയും രണ്ടാം വിവാഹം ആണേല്‍ പിന്നെയും സമാധാനം.

കൊച്ചു പെണ്ണിനെ ‘അവതാളത്തില്‍ ‘ ആക്കിയ കശ്മലന്റെ ദുഷ്‌പേര് ചുമക്കേണ്ട. എന്നിട്ട് ഈ പെങ്കൊച്ചിനെ അങ്ങനെ സൈഡില്‍ പറ്റുന്നടുതോളം കൊണ്ടുപോയി, ആശ തീരുമ്പോള്‍ കളയാമായിരുന്നു. അവളത് അനുവദിക്കുന്നു എങ്കില്‍. മറിച്ചു, അവള്‍ ചെറുക്കുന്നു എങ്കില്‍ ഇമേജ് സംരക്ഷിക്കാന്‍ ആ ബന്ധമങ്ങു വലിച്ചെറിയാമായിരുന്നു.

അവളോട് പറയാമായിരുന്നു, നീ സമൂഹത്തിനും വീട്ടുകാര്‍ക്കും ഒത്ത ഒരു ബന്ധം തിരഞ്ഞെടുക്കുക, ഞാനും അങ്ങനെ ചെയ്യാം.. എന്നിട്ട് നമ്മുക്കിങ്ങനെ ആരോരും അറിയാതെ ഒളിച്ചങ്ങു കാര്യങ്ങള്‍ നടത്താം..! അതല്ലേ നാട്ട് നടപ്പ്.. അതൊന്നും ചെയ്യാതെ, ചേര്‍ത്തങ്ങു പിടിച്ചില്ലേ. സമൂഹത്തിന് മുന്നില് ദേ നില്‍ക്കുന്നു ഞങ്ങള് !

എപ്പോഴും പെണ്ണിന്റെ കരച്ചിലും അവളുടെ തുമ്മലും ചീറ്റലും മാത്രം കുറിച്ചാല്‍ പോരാ. ആണിന്റെ നട്ടെല്ലിനെ കുറിച്ചും അവന്റെ കരുതലിന്റെ ചേര്‍ത്തുപിടിക്കലിനെ പറ്റിയും ഞാന്‍ ആലോചിക്കാന്‍ നിമിത്തമായ ചെമ്പന്‍ വിനോദ്, തത്കാലം ഇങ്ങളാണ് ഇന്നെന്റെ ഉള്ളിലെ ആക്ഷന്‍ ഹീറോ!