മരിക്കും മുമ്പ് ബാലഭാസ്കറേ മൃതപ്രായനാക്കുന്നത് ഞാൻ കണ്ടു, കൊലപാതമാണെന്ന് ഇന്നും ഉറപ്പിച്ചു പറയുന്നു, വെളിപ്പെടുത്തലുമായി കലാഭവൻ സോബി

തിരുവനന്തപുരം : ബാലഭാസ്കറിന്റെ മരണം വീണ്ടും ചർച്ചയാകുകയാണ്. ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെടുന്നതും തുടർന്നുണ്ടായ സംഭവങ്ങളും നേരിൽ കണ്ട കലാഭവൻ സോബി കർമ്മ ന്യൂസിലൂടെ ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ്. മരിക്കും മുമ്പ് ബാലഭാസ്കറേ മൃതപ്രായനാക്കുന്നത് താൻ കണ്ടിരുന്നതായി കലാഭവൻ സോബി തുറന്നു പറഞ്ഞു. അപകടം നടന്ന ദിവസം ചാലക്കുടിയിൽ നിന്ന് തിരുന്നൽവേലിയിലേക്കുള്ള യാത്രക്കിടെ മംഗലാപുരത്ത് എത്തിയപ്പോൾ ഉറക്കം വന്നതിനെ തുടർന്ന് കലാഭവൻ സോബി ഒരു പെട്രോൾ പാമ്പിൻ സമീപം കാർ നിർത്തുകയും വാഹനത്തിനുള്ളിൽ കിടക്കുകയുമായിരുന്നു. ഇതിനിടെയാണ് വലിയ ശബ്ദം കേട്ടത്.

പുറത്തേയ്ക്ക് നോക്കിയപ്പോൾ കണ്ടത് ഒരു സ്‌കോർപ്പിയോ വാഹനത്തിന് മുകളിൽ ചിലർ മദ്യംവെച്ച് കഴിക്കുന്നതും, കുപ്പികൾ റോഡിൽ വലിച്ചെറിയുകയും ചെയ്യുന്നതാണ്. ശേഷം ബാലഭാസ്കറേ മൃതപ്രായനാക്കുന്നത് ഞാൻ കണ്ടുവെന്നും കലാഭവൻ സോബി പറഞ്ഞു. ഇത് കണ്ടു ഞെട്ടി. സ്‌കോർപ്പിയോ വാഹനത്തിന്റെ ഗ്ലാസ് ഗുണ്ടകൾ അടിച്ചു പൊട്ടിക്കുന്നതും നേരിൽ കണ്ടിരുന്നു. ഇതെല്ലം സിബിഐയോട് തുറന്നു പറഞ്ഞിരുന്നു. എന്നാൽ തന്നെ ക്രൂശിക്കാനുള്ള ശ്രമം മാത്രമാണ് നടന്നത്. എങ്ങനെയും തന്നെ ഒതുക്കി കേസ് അവസാനിപ്പിക്കാനുള്ള ശ്രമാണ് നടന്നത്.

ബാലഭാസ്കറിന്റെ മരണം കൊലപാതകമാണെന്ന് കലാഭവൻ സോബി ഉറപ്പിച്ചു പറയുന്നു. അന്ന് കണ്ട കാഴ്ച്ചകൾ തന്നെയാണ് കലാഭവൻ സോബിയെ ഇങ്ങനെ ഉറപ്പിച്ചു പറയാൻ കാരണം. ബാലഭാസ്കറുടെ മരണം വീണ്ടും അന്വേഷിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതോടെ, ഇതുമായി ബന്ധമുള്ളവർ ഡൽഹിയിലെത്തി സിബിഐയെ സ്വാധിനിക്കാനുള്ള ശ്രമം നടക്കുന്നതായുള്ള വിവരവും പുറത്തു വന്നു. മുതിർന്ന സുപ്രീംകോടതി അഭിഭാഷകനെ ഇവിടെ നിന്ന് മൂന്ന് പേര് നേരിൽ ചെന്ന് കണ്ടിരുന്നതായാണ് അറിയാനായതെന്ന് കലാഭവൻ സോബി പറയുന്നു.

കലാഭവൻ സോബി എന്ന വ്യക്തി ജീവിച്ചിരുന്നാൽ മാത്രമേ അത്തരമൊരു ഭീഷണി ഉള്ളുവെന്നാണ് അവർക്ക് കിട്ടിയ മറുപടിയെന്ന കലാഭവൻ സോബി തന്നെ പറയുന്നു. എന്നാൽ ആരെയും ഭയക്കുന്നില്ല. അന്ന് ബാലഭാസ്കറിനെ ആക്രമിച്ച നാല് പേരെയും കൃത്യമായി ഓർമ്മയുണ്ട്. ഇവരിൽ പലരും ഇന്ന് ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സിബിഐയോട് ഇതെല്ലം പറയുമ്പോൾ അവരുടെ ചിത്രങ്ങൾ താൻ കൊണ്ട് നൽകാനാണ് അവർ പറയുന്നത്. ഇനിയും സിബിഐ തനിക്കെതിരെ നീക്കങ്ങൾ നടത്തിയാൽ, ആ രാത്രിയിൽ അവിടെ കണ്ടവരുടെ മുഴുവൻ വിവരങ്ങളും കോടതിയിൽ ഹാജരാക്കുമെന്ന് കലാഭവൻ സോബി കർമ്മ ന്യൂസിനോട് പറഞ്ഞു.