ഇസ്രായേലികൾക്ക് സൗജന്യ ഭക്ഷണം പ്രഖ്യാപിച്ച് മാക് ഡൊണാൾഡ്സ്

പലസ്തീനിനെതിരേ യുദ്ധം ചെയ്യുന്ന ഇസ്രായേലി പട്ടാളക്കാർക്ക് സൗജന്യ ഭക്ഷണം പ്രഖ്യാപിച്ച് ലോകത്തേ ഫാസ്റ്റ് ഫുഡ് ഭീമൻ മാക് ഡൊണാൾഡ്സ്. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുകയും ആക്രമണത്തിനിരയാവുകയും ചെയ്തവർക്കും പരികേറ്റ കുടുംബങ്ങൾക്കും ആശുപത്രികളിലും മക്‌ഡൊണാൾഡ്‌സ് സൗജന്യമായി ആഹാരം എത്തിക്കും. ഇതോടെ യുദ്ധ മുഖത്ത് ഇസ്രായേലിനു സേവനവുമായി ലോകത്തേ ഭക്ഷണ രാജാവും അണി നിരന്നു

ഹമാസിന്റെ മാരകമായ ആക്രമണത്തെത്തുടർന്ന് ജൂത രാഷ്ട്രം ഗാസയുമായി യുദ്ധം ആരംഭിച്ചതിനാൽ കമ്പനി അതിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു പ്രസ്താവന പുറത്തിറക്കി.അതിലാണ്‌ ഈ ക്കാര്യങ്ങൾ പറയുന്നത്.ഒടാവ്, ഹേ എന്നിവിടങ്ങളിലെ താമസക്കാർക്കും സുരക്ഷാ സേനയിലെയും ആശുപത്രിയിലെയും പോലീസിലെയും അംഗങ്ങൾക്ക് സൗജന്യ ഭക്ഷണം ലഭിച്ച് തുടങ്ങി.സുരക്ഷാ സേനയിലെ അംഗങ്ങളുടെ കുടുംബങ്ങൾക്ക് ആഹാര വിലയിൽ 50% ഇളവും നല്കും എന്ന് മക്ഡൊണാൾഡ്സ് പറഞ്ഞു.

അതേസമയം, മക്‌ഡൊണാൾഡ്‌സ് ബഹിഷ്‌കരിക്കാൻ വലിയൊരു വിഭാഗം മുസ്‌ലിംകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.പലയിടത്തും റസ്റ്റോറന്റുകൾക്ക് ഭീഷണിയും ഉയർന്ന് തുടങ്ങി. എന്നാൽ എന്ത് പ്രത്യാഘാതം ഉണ്ടാകും എന്ന് അറിഞ്ഞിട്ട് തന്നെയാണ്‌ ഇത്തരം ഒരു തീരുമാനം സ്ഥാപനം എടുത്തത് എന്നും അറിയുന്നു.കേരളത്തിൽ ഉൾപ്പെടെ മക്‌ഡൊണാൾഡ്‌സിനു ഇന്ത്യയിൽ ആയിര കണക്കിനു ഷോപ്പുകൾ ഉണ്ട്