‘സംഘി എന്നതിൽ അഭിമാനിക്കുന്നു, ഭാരതത്തിന്റെ വീരപുത്രനാണ് മോദി- കങ്കണ

എപ്പോഴും വിവാദങ്ങളിൽ ഇടംപിടിക്കുന്ന ബോളിവുഡ് നടിയാണ് കങ്കണ റണൗട്ട്. കങ്കണയുടെ ആദ്യ ഹിന്ദി ചലച്ചിത്രം പ്രശസ്ത ബോളിവുഡ് സം‌വിധായകനായ മഹേഷ് ബട്ട് സം‌വിധാനം ചെയ്ത ഗാംഗ്സ്റ്റർ ആയിരുന്നു. 2006-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മോദിയെ പ്രശംസിച്ച് നിരന്തരം രം​ഗത്തെത്താറുണ്ട്.

ഇപ്പോളിതാ ഭാരതത്തിന്റെ വീരപുത്രനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കങ്കണ. ആർഎസ്‌എസിന്റെ ഒരു വീഡിയോ പങ്കുവച്ചായിരുന്നു കങ്കണയുടെ പ്രതികരണം. ‘സംഘി എന്നതിൽ അഭിമാനിക്കുന്നു. ഭാരതത്തിന്റെ വീരപുത്രൻ മോദി’ എന്നാണ് കങ്കണയുടെ ട്വീറ്റ്. മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെ പിന്തുണച്ച്‌ മുൻപ് പല തവണ കങ്കണ രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിമർശിച്ച്‌ കങ്കണ രംഗത്തെത്തിയിരുന്നു. കേജ്‌രിവാൾ സംസ്ഥാനത്തിന്റെ ഖജനാവിലെ പണം ദുരുപയോഗം ചെയ്തുവെന്നും കങ്കണ ആരോപിച്ചു. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ അഭിപ്രായ പ്രകടനവും ചർച്ചയായിരുന്നു. വാക്സിനെ കുറ്റം പറഞ്ഞ ദേശവിരുദ്ധർക്ക് തന്നെ ഇപ്പോൾ വാക്സിൻ ആവശ്യമായി രംഗത്ത് വന്നുവെന്ന് നടി പറഞ്ഞു.

‘വാക്‌സീനെതിരെ ആദ്യം തെറ്റായ ക്യാപെയ്നും പ്രതിഷേധവും നടത്തിയ ദേശദ്രോഹികൾക്കാണ് ഇപ്പോൾ വാക്‌സീൻ വേണ്ടത്. അന്ന് നിങ്ങൾക്കെതിരെ പറഞ്ഞപ്പോൾ ഞാൻ വെറുക്കപ്പെട്ടവളായി. രാജ്യം ദുരന്തമുഖത്തിലാണെങ്കിലും ചില കാര്യങ്ങൾ കാണുമ്ബോൾ ചിരിക്കാതിരിക്കാൻ കഴിയുന്നില്ല’ – കങ്കണ ട്വീറ്റ് ചെയ്തു.