ചന്ദനക്കടത്ത്, കാഞ്ഞങ്ങാട് എസ്ഡിപിഐ നേതാവ് പിടിയിൽ

കാസർകോട്. കാഞ്ഞങ്ങാട് എസ്ഡിപിഐ നേതാവ് കള്ളക്കടത്ത് കേസിൽ പിടിയിൽ. എസ്ഡിപിഐ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് അമ്പലത്തറ സ്വദേശി ടി. അബ്ദുൽ സമദിനെയാണ് ചന്ദന മുട്ടിയുമായി ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്.

അമ്പലത്തറ സ്വദേശിയായ പ്രതിയിൽ നിന്ന് 1.3 കിലോഗ്രാം ചന്ദന മുട്ടി പൊലീസ് പിടിച്ചെടുത്തു.

മാവുങ്കാൽ രാംഗനറിൽ വാഹന പരിശോധനയ്‌ക്കിടെ സ്‌കൂട്ടറിൽ ചന്ദനം കടത്താൻ ശ്രമിയ്ക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായിരുന്നു.