അംബാനി സാമ്രാജ്യത്തിന്റെ അനന്തിരാവകാശികളേ പ്രഖ്യാപിച്ചു, അമ്മ നിത അംബാനി രാജിവയ്ച്ച് ലോക യാത്രകളിലേക്ക്

അംബാനി കുടുംബത്തിന്റെ അനന്തിര അവകാശികളേ നിശ്ചയിച്ചു. ലോകത്തേ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനത്തിൽ അധികാര കൈമാറ്റം.നിത അംബാനി ഡയറക്ടർ ബോർഡിൽ രാജി വയ്ച്ചു.വൻ സാമ്രാജ്യത്തിന്റെ തലപ്പത്തിരുന്ന് നയിക്കുന്ന പവർഫുൾ മദർ എന്നാണ്‌ നിതയേ അറിയപ്പെട്ടിരുന്നത്.മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവർക്ക് ബോർഡിലേക്ക് സ്ഥാനകയറ്റം. ഇനിയുള്ള കാലം അമ്മ നിത യാത്രയും ആഘോഷങ്ങളുമായി ജീവിതം ചിലവഴിക്കും. ചുരുക്കി പറഞ്ഞാൽ റിലയൻസ് അംബാനിയുടെ നെടും തൂൺ തന്നെയായ നിത അംബാനി വിരമിച്ചു എന്ന് ലളിത ഭാഷയിൽ പറയാം.നിത അംബാനിയുടെ രാജി ഡയറക്ടർ ബോർഡ് അംഗീകരിച്ചു.

2021-ലാണ് മുകേഷ് അംബാനി തന്റെ പിന്തുടർച്ച ക്കാരേ ആദ്യമായി പ്രഖ്യാപിച്ചത്.തന്റെ മൂന്ന് മക്കൾക്കായി മൂന്ന് വെവ്വേറെ ബിസിനസ് സാമ്രാജ്യങ്ങൾ അദ്ദേഹം തുടങ്ങുകയായിരുന്നു.എനർജി ബിസിനസ്സ് തന്റെ ഇളയ മകൻ അനന്തിലേക്ക് പോകുന്നു. ടെലികോം, ഡിജിറ്റൽ ബിസിനസ്സ് തന്റെ മൂത്തമകൻ ആകാശ് റീട്ടെയിൽ ബിസിനസ്സ് ഇരട്ട സഹോദരി ഇഷയ്ക്ക് നൽകും.മക്കൾ തമ്മിൽ ബിസിനസിൽ പോരാട്ടം പാടില്ല.

നിത അംബാനി

ഏതേലും ബിസിനസിൽ തകർച്ച ഉണ്ടായാൽ വിജയിച്ച് നില്ക്കുന്നവരെ ശല്യം ചെയ്യുകയോ അസൂയ ഉണ്ടാവുകയോ ചെയ്യരുത്. തകർച്ചയും ജയവും നേട്ടവും വെവ്വേറെ അനുഭവിക്കണം. ബിസിനസിനു പുറത്ത് കുടുംബ ബന്ധം ദൃഢമായി നിലനിർത്തുകയും വേണം- ഇതാണ്‌ മുകേഷിനു മക്കൾക്കുള്ള സന്ദേശം.കഴിഞ്ഞ വർഷം, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാനായി ആകാശിനെ അംബാനി വാഴിച്ചിരുന്നു.എന്നിരുന്നാലും, റിലയൻസ് ജിയോ ഇൻഫോകോം കൈവശമുള്ള ജിയോ പ്ലാറ്റ്‌ഫോമുകളുടെ ചെയർമാനായി അദ്ദേഹം ഇപ്പോഴും തുടരുന്നു.

മക്കളുടെ വരവോടെ റിലയൻസ് നേതൃത്വത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു.ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരെ ഓയിൽ-ടു-റീട്ടെയിൽ കമ്പനിയുടെ നോൺ-എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിക്കാൻ തീരുമാനിച്ചു കഴിഞ്ഞു.ഓഹരി ഉടമകളുടെ അംഗീകാരം കാത്തിരിക്കുകയാണ്. തിങ്കളാഴ്ച കമ്പനിയുടെ വാർഷിക പൊതുയോഗത്തിന് മുന്നോടിയായുള്ള ബോർഡ് യോഗത്തിലാണ് ശുപാർശകൾ വന്നത്.റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ചെയർമാനാണ് മുകേഷ് അംബാനി.

മുകേഷ് അംബാനി തല്ക്കാലം സ്ഥാനം ഒഴിയില്ല. മക്കളേ ബിസിനസ് പടിപ്പിച്ച ശേഷം ആയിരിക്കും മുകേഷ് അംബാനി കളം വിടുക. ഇനി മക്കൾ കളിച്ചും ആനന്ദിച്ചും നടന്നത് മതി എന്നും ജോലി ഭാരം ഏറ്റെടുക്കാൻ സമയം ആയി എന്നും അംബാനി പ്രതികരിച്ചതായും റിപോർട്ടുകൾ

റിലയൻസിന്റെ പ്രധാന അനുബന്ധ സ്ഥാപനങ്ങളുടെ ബോർഡുകളിലും മക്കൾ സേവനത്തിൽ ഉണ്ട്.നിത അംബാനി ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ചെങ്കിലും സ്ഥിരം ക്ഷണിതാവായി എല്ലാ ബോർഡ് മീറ്റിംഗുകളിലും അവർ പങ്കെടുക്കുന്നത് തുടരും, അതിനാൽ കമ്പനിക്ക് അവരുടെ ഉപദേശത്തിന്റെ നേട്ടങ്ങൾ തുടർന്നും ഉണ്ടാകും. നിതയും മക്കളേ ബിസിനസ് പഠിപ്പിക്കുകയാണ്‌ ലക്ഷ്യം വയ്ക്കുന്നത്.ഇന്ത്യയ്‌ക്ക് കൂടുതൽ വലിയ സ്വാധീനം ചെലുത്താൻ റിലയൻസ് ഫൗണ്ടേഷനെ നയിക്കാനും തീരുമാനിച്ചു.