ആനന്ദ് മറ്റൊരാളെ കണ്ടുപിടിച്ചു, ഇപ്പോൾ പങ്കാളിയോട് തോന്നുന്നത് സഹോദരസ്‌നേഹമെന്ന് കനി കുസൃതി

മലയാള സിനിമകളിൽ വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും വളരെ ശ്രദ്ധ നേടിയ നടത്തിയാണ് കനി കുസൃതി. എപ്പോഴും തന്റെ നിലപാടുകള്‍ വളരെ വ്യക്തതയോടെ സംസാരിക്കുന്ന നടി. പ്രണയം, പാര്‍ട്ണര്‍ഷിപ് എന്നിവയെ കുറിച്ചെല്ലാം പലപ്പോഴും കനി തുറന്നു സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ പങ്കാളിയുമായുള്ള ബന്ധത്തിൽ വന്ന ചില വിള്ളലുകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് തരാം.

ചലച്ചിത്ര നിര്‍മാതാവും സംരഭകനുമായ ആനന്ദ് ഗാന്ധിയായിരുന്നു വര്‍ഷങ്ങളായി കനിയുടെ ജീവിതപങ്കാളി. എന്നാല്‍ ഇപ്പോള്‍ ആ ബന്ധത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അവര്‍. ഇപ്പോള്‍ ആനന്ദ് മറ്റൊരു പെണ്‍കുട്ടിയുമായി റിലേഷന്‍ഷിപ്പിലാണെന്നും താന്‍ അതില്‍ സന്തോഷവതിയാണെന്നും കനി പറയുന്നു. ആനന്ദ് പുതിയ പങ്കാളിയുമായി താമസിക്കുന്നിടത്തേക്ക് പോകാറുണ്ടെന്നും ആനന്ദിനോട് ഇപ്പോള്‍ സഹോദരനോടെന്ന പോലെയുള്ള ആത്മബന്ധമാണുള്ളതെന്നും കനി വ്യക്തമാക്കുന്നു.

ഒരു മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്‌. ‘ഇമോഷണലി സെന്‍സിറ്റീവ് ആയിരിക്കുക എന്ന രീതിയില്‍ എന്നെ വൈകാരികമായി വളര്‍ത്തിയത് മൈത്രേയനും ജയശ്രീയുമാണ്. പക്ഷേ എന്നെ ഇന്‍ഡലക്ച്വലി വളര്‍ത്തിയത് ആനന്ദാണെന്ന് പറയാം. ഞങ്ങള്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയിട്ട് ഒമ്പത് വര്‍ഷമായി. ഞങ്ങള്‍ പാര്‍ട്‌ണേഴ്‌സ് ആയിട്ടല്ല ഇപ്പോള്‍ ജീവിക്കുന്നത്. ആനന്ദ് എന്റെ സഹോദരനെ പോലെയൊക്കെയാണ് എനിക്ക് തോന്നുന്നത്. എനിക്ക് എല്ലാ കാര്യങ്ങളും ഏറ്റവും നന്നായി കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുന്നത് ആനന്ദിനോടാണ്.

ഞാന്‍ എപ്പോഴും ഓപ്പണ്‍ റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്ന വ്യക്തിയാണ്. ഒരു പാര്‍ട്ണറുമായി ഒരുമിച്ച് താമസിക്കണമെന്നോ ഒരു പങ്കാളിയുമായി ബന്ധം പുലര്‍ത്തണമെന്നോ ഉള്ള വാശിയൊന്നും കുട്ടിക്കാലം മുതല്‍ എനിക്കില്ല. ഒരാളുടെ കൂടെ ജീവിക്കണം എന്ന ആഗ്രഹം ഉണ്ടായിട്ടില്ല. ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്കിഷ്ടമല്ല. ആ ഒരു ഫാമിലി ഫീലിങ് എനിക്ക് ഇഷ്ടമാണ്. പക്ഷേ എനിക്ക് എന്റെ ഭര്‍ത്താവ്, കുട്ടികള്‍ എന്നാക്കെ പറയുന്നത് ഇഷ്ടമല്ല.

സൗഹൃദം പങ്കുവെയ്ക്കാനും എല്ലാം പറയാനും ഒരുമിച്ച് സിനിമ കാണാനും പുറത്തുപോകാനും ഒരു കൂട്ടുകാരി ഉണ്ടെങ്കില്‍ അവള്‍ക്കും പങ്കാളിക്കും കുട്ടികളുണ്ടെങ്കില്‍ ഞാനവരെ വളര്‍ത്താന്‍ സഹായിക്കും.
ആനന്ദിനെ കണ്ടുമുട്ടിയപ്പോഴാണ് ഇത്രയും കണക്ഷനുള്ള ഒരാളെ കിട്ടിയാല്‍ ഇത് മതി ഇവരോടൊപ്പം ജീവിക്കാം എന്ന് തീരുമാനിച്ചത്. ഇത്രയും രസമായി ഒരുമിച്ച് താസമിക്കാന്‍ പറ്റുന്ന ഒരാളെ കിട്ടുമെന്ന് ഞാന്‍ അതുവരെ കരുതിയതേ അല്ല.

പക്ഷേ ആനന്ദിന് അത് ഇഷ്ടമല്ല. മോണോഗോമസ് ആയ ഒരാളെ ആനന്ദ് കണ്ടുപിടിച്ചു. അവര്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. പക്ഷേ എനിക്ക് ആനന്ദിനോടൊപ്പം തന്നെ താമസിക്കണമെന്നും പല ജോലികള്‍ ചെയ്ത് പല സ്ഥലത്ത് പോയാലും തിരിച്ചുവന്ന് ആനന്ദിനോട് കാര്യങ്ങള്‍ തുറന്നുപറയാന്‍ പറ്റുന്ന ബന്ധം എപ്പോഴും നിലനിര്‍ത്തണമെന്നുണ്ട്. ആനന്ദിനും അങ്ങനെ തന്നെയാണ്. എനിക്ക് ഏറ്റവും അടുത്ത് നില്‍ക്കുന്ന ആളിപ്പോഴും ആനന്ദ് തന്നെയാനിന്നും താരം പറയുന്നു.