കണ്ണൂരിൽ ബോംബ് സ്‌ഫോടനം, ഒരാളുടെ നില ഗുരുതരം

കണ്ണൂർ: കണ്ണൂരിൽ ബോംബ് സ്‌ഫോടനത്തിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് പരിക്ക്. വിനീഷ്, സാരിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാനൂർ കൈവേലിക്കൽ മുളിയാത്തോട് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ബോംബ് നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്ന് സൂചനയുണ്ട്. പരിക്കേറ്റവരെ നാട്ടുകാർ തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂർ ചാല മിംസ് ആശുപത്രിയിലേക്കും മാറ്റി. പാനൂർ സി.ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.